aebmfw tUm«v s\äv
സമ്പൂർണ്ണ മലയാളീകരണം കമ്പ്യൂട്ടറിൽ
MDNv2
മലയാളം ഡോട്ട് നെറ്റ് ഉപയോഗിച്ച് മലയാളത്തിൽ വേർഡിൽ ടൈപ്പ് ചെയ്യാൻ, ഗൂഗിൾ ചെയ്യാൻ, ചാറ്റ് ചെയ്യാൻ, എന്നിങ്ങനെ സിസ്റ്റത്തിൽ മലയാളീകരണം എങ്ങനെ സാധിക്കും എന്ന് വിശദമായി പ്രതിപാദിക്കുന്ന സമ്പൂർണ്ണ യൂസർ ഗൈഡ്. മലയാളവും കമ്പ്യൂട്ടറും സമന്വയിപ്പിച്ച് രസകരമായ കമ്പ്യൂട്ടിങ്ങ് നിങ്ങൾക്ക് സ്വന്തമാക്കാം. ഇന്റർനെറ്റിൽ ഇന്നേവരെ നിങ്ങൾ കാണാത്ത വെബ്ബിലെ മലയാളം ലോകം ഇനി നിങ്ങൾക്ക് സ്വന്തം!
Copyright (c) 2009-2011, www.MalayalamDotNet.com
Contents
മലയാളം ഡോട്ട് നെറ്റിലേയ്ക്ക് സ്വാഗതം 4
സിസ്റ്റം യൂണിക്കോഡ് (System Unicode) 4
യൂണിക്കോഡ് ട്രൂ ടൈപ്പ് ഫോണ്ടുകൾ (Unicode Fonts) 4
ഗ്രാഫിക്ക് ട്രൂ ടൈപ്പ് ഫോണ്ടുകൾ (Graphic Fonts) 5
മലയാളം ഡോട്ട് നെറ്റ് - പ്രത്യേകതകൾ: 6
വേർഷൻ 2-ന്റേ സവിശേഷതകൾ 7
ചിത്രം: പ്രാക്ടീസ് മോഡ് 9
ചിത്രം: ക്വിക് എഡിറ്റ് മോഡ് 9
ഫോണ്ട് പ്രിവ്യു 10
കാരക്ടർ മാപ്പ് 11
ഫോണ്ട് ടൈപ്പും ഫോണ്ട് സ്റ്റൈലും 12
ഫോണ്ട് ഡൗൺലോഡ് 18
നേരിട്ട് ഡൗൺലോഡ് ചെയ്യാൻ (Manual downloading) 18
ഡൗൺലോഡ് വിസാർഡ് (Automatic downloading) 18
യൂണികോഡ് സപ്പോർട്ട് 20
പ്രയോഗങ്ങൾ 21
അക്ഷരങ്ങൾ 21
സ്വരാക്ഷരങ്ങൾ 22
വ്യഞ്ജനാക്ഷരങ്ങൾ 22
ചില്ലക്ഷരങ്ങൾ 23
കൂട്ടക്ഷരങ്ങൾ 24
പ്രത്യേക അക്ഷരങ്ങൾ 25
വേർഡിൽ ടൈപ്പ് ചെയ്യാൻ 26
എക്സലിൽ ടൈപ്പ് ചെയ്യാൻ 28
ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് (dtp) 29
ഫോണ്ടുകളിലെ പാളിച്ചകൾ 31
നോട്ട്പാഡിൽ ടൈപ്പ് ചെയ്യാൻ 32
വിന്റോസിലും മലയാളം! 33
മലയാളത്തിൽ ഗൂഗിൾ ചെയ്യാൻ 34
മലയാളത്തിൽ ചാറ്റ് ചെയ്യാൻ 35
ഇൻസ്ക്രിപ്റ്റ് കീബോർഡ് സപ്പോർട്ട് 36
Inscript Malayalam Layout: 36
വേർഡ് ടെംപ്ലേറ്റ്സ് 37
ട്രബിൾഷൂട്ടിങ്ങ് (Troubleshooting) 38
FEEDBACKS, SUGGESTIONS, IMPROVEMENTS 39
മലയാളം ഡോട്ട് നെറ്റ് – കസ്റ്റമൈസേഷൻ 40
മലയാളം ഡോട്ട് നെറ്റ് സർട്ടിഫിക്കേഷൻ കോഴ്സ് 41
മലയാളം ഡോട്ട് നെറ്റ് - പേരിലെന്തിരിക്കുന്നു? 42
ബ്രൗസ് ചെയ്യാൻ നല്ല ലിങ്കുകൾ 43
Courtesy and Credits: Malayalam Dot Net Software (2009-2011) 44
മലയാളം
ഡോട്ട്
നെറ്റിലേയ്ക്ക്
സ്വാഗതം
ഇന്ത്യയിലാദ്യമായി മലയാളം ഭാഷയെ അർഹിക്കുന്ന പ്രാധാന്യത്തോടെ കമ്പ്യൂട്ടറിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് "മലയാളം ഡോട്ട് നെറ്റ്".
ഇംഗ്ലീഷ് ഭാഷയൊഴിച്ച് മറ്റേത് ഭാഷയ്ക്കും കമ്പ്യൂട്ടറിൽ വ്യത്യസ്ഥ തലങ്ങളിൽ ഉപയോഗിക്കുമ്പോൾ വ്യത്യസ്ഥമായ രീതിയിലുള്ള രൂപഘടനയാണ്. അവയിൽ ചിലത് ചുവടെ കൊടുത്തിരിക്കുന്നു.
സിസ്റ്റം
യൂണിക്കോഡ് (System Unicode)
ഓപ്പറേറ്റിങ്ങ് സിസ്റ്റം യൂണിക്കോഡ് രീതിയിൽ പെരുമാറണമെങ്കിൽ അതിൽ ഏറ്റവും അടിസ്ഥാനപരമായ ഫോണ്ടുകളും സജ്ജീകരണങ്ങളും യൂണിക്കോഡ് രീതിയെ അനുകൂലിക്കണം. അങ്ങനെ നിങ്ങളുടെ സിസ്റ്റം യൂണിക്കോഡാണെങ്കിൽ കമ്പ്യൂട്ടറിൽ നിങ്ങൾ സൂക്ഷിക്കുന്ന രേഖകളും (files), അവയുടെ പേരും (filenames) എല്ലാം യൂണിക്കോഡിൽ രേഖപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും. യൂണിക്കോഡിനെ കുറിച്ച് വിശദാംശങ്ങൾ ഒൺലൈൻ ലഭിക്കും. നിങ്ങളുടെ വിന്റോസ് സിസ്റ്റം യൂണിക്കോഡ് ആക്കാനുള്ള വഴി ഇവിടെ പരിശോധിക്കുക.
യൂണിക്കോഡ് ട്രൂ
ടൈപ്പ്
ഫോണ്ടുകൾ (Unicode Fonts)
സിസ്റ്റത്തിന്റെ ഭാഷയുടെ അത്യന്താപേക്ഷികമായ ഘടനയാണ് യൂണിക്കോഡ്. ഇതിനെ ആസ്പദമാക്കി തയാറാക്കിയ ഫോണ്ടുകളാണ് യൂണിക്കോഡ് ഫോണ്ടുകൾ. ഇത്തരത്തിൽ സിസ്റ്റം കോഡിങ്ങ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിക്കോഡ് ഫോണ്ടുകൾ ഇപ്പോൾ വളരെ വിരളമാണ്. അതിൽ പ്രധാനപ്പെട്ടവ ചുവടെ കൊടുത്തിരിക്കുന്നു.
രചന (Rachana) 1999 (Created by Rachana Akshara Vedi)
രഘുമലയാളം (RaghuMalayalam) 2005 (Created by C-DAC)
ഗ്രാഫിക്ക്
ട്രൂ
ടൈപ്പ്
ഫോണ്ടുകൾ (Graphic Fonts)
പല സോഫ്റ്റ്വെയർ നിർമ്മാതാക്കളും ഗ്രാഫിക്സ് ഫോണ്ടുകൾ മാർക്കറ്റിൽ സുലഭമാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഗവൺമെന്റ് സ്ഥാപിതമായ C-DAC ന്റെ (http://www.cdac.in/) പരിശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. ഇവയുപയോഗിച്ച് നല്ല ഡിസൈൻ സൃഷ്ടികൾ നടത്താൻ നിങ്ങൾക്ക് സാധിക്കും. ML-TT-/MLW-/GIST- ശൃംഘലയിലുള്ള മലയാളം ട്രൂ ടൈപ്പ് (MalayaLam-True Type) ഫോണ്ടുകളൊക്കെ സി-ഡാക്കാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
മലയാളം ഡോട്ട് നെറ്റിൽ മുകളിൽ പറഞ്ഞ എല്ലാ രീതിയിലുള്ള ഫോണ്ടുകൾക്കും പിന്തുണയുണ്ട്. നിങ്ങളുടെ അക്ഷരസംബന്ധമായ ആവശ്യം ഏതുമാകട്ടെ "മലയാളം ഡോട്ട് നെറ്റ്" നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി അത് സോഫ്റ്റ്വെയറിൽ നടപ്പാക്കിയിട്ടുണ്ട്.
എഴുത്തിന്റെ കാര്യത്തിൽ മറ്റേതു സോഫ്റ്റ്വെയറിനേക്കാളും വ്യത്യസ്ഥമായൊരു സമീപനമാണ് മലയാളം ഡോട്ട് നെറ്റിനുള്ളത്. മലയാളം ഭാഷയുടെ സങ്കീർണ്ണതയും അതിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് അതിനോട് മാത്രം നീതിപുലർത്തിയാണ് "മലയാളം ഡോട്ട് നെറ്റ്" ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് മലയാളം കേന്ദ്രീകരിച്ചു നിർമ്മിച്ച സോഫ്റ്റ്വെയറാണ്.
മലയാളം
ഡോട്ട്
നെറ്റ് - പ്രത്യേകതകൾ:
"ക്വിക് എഡിറ്റ്" മോഡിൽ നിന്നുകൊണ്ട് കമ്പ്യൂട്ടറിൽ എവിടെയും നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാം. ഫോണ്ടിന്റെ രീതി ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനും സാധിക്കും.
"പ്രാക്ടീസ്" മോഡിലിരുന്നു കൊണ്ട് നിങ്ങൾക്ക് ഇംഗ്ലിഷ് മലയാളം വിവർത്തനം ഒരേ സമയം നോക്കി പഠിക്കാം.
പരിപൂർണ്ണ സിസ്റ്റം യൂണിക്കോഡ് പിൻബലം.
പരിപൂർണ്ണ യൂണിക്കോഡ് ട്രൂ ടൈപ്പ് ഫോണ്ട് പിൻബലം
ഗ്രാഫിക്ക് ട്രൂ ടൈപ്പ് ഫോണ്ട് പിൻബലം
ജേക്കബ് ഫോണ്ടുകൾ
മനോരമ ഫോണ്ട്
മാതൃഭൂമി ഫോണ്ട്
എംഎൽടിടി/MLW/ജിസ്റ്റ് ഫോണ്ടുകൾ (സി-ഡാക്ക്)
ശക്തി ഓഫീസ് ഫോണ്ടുകൾ
ആകൃതി ഫോണ്ടുകൾ
തൂലിക ഫോണ്ട്
കലാകൗമുദി ഫോണ്ട്
ശ്രീലിപി ഫോണ്ടുകൾ
"ക്വിക് എഡിറ്റ്" മോഡിൽ മലയാളം കീബോർഡിൽ നിന്നും പെട്ടെന്ന് സാധാരണ കീബോർഡിലേയ്ക്കും തിരിച്ച് മലയാളത്തിലേയ്ക്കും മാറാൻ കമ്പ്യൂട്ടറിലെ സ്ക്രോൾ ലോക്ക് ബട്ടൻ ഉപയോഗിക്കാം.
Scr Lk ON: Disable Malayalam Keyboard
Scr Lk OFF: Enable Malayalam Keyboard
"ക്വിക് എഡിറ്റ്" മോഡിൽ നിന്നു എപ്പോൾ വേണമെങ്കിലും മലയാളം ഡോട്ട് നെറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. "മലയാളം" മോഡ് എന്ന ബട്ടനിലെ "ശരി" അടയാളം കളഞ്ഞാൽ മതി.
"പ്രാക്ടീസ്" മോഡിൽ ചെയ്ത സംഗതിയെല്ലാം വേണമെങ്കിൽ വേർഡിലേയ്ക്ക് മാറ്റാം. അതിനായി "എക്സ്പോർട്ട് ടു എംഎസ് വേർഡ്" എന്ന ബട്ടൻ ഉപയോഗിക്കാം. സിസ്റ്റത്തിൽ ഇതിനായി മൈക്രോസോഫ്റ്റ് വേർഡ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വേർഡ് ഇല്ലാത്ത സിസ്റ്റത്തിൽ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല.
"പ്രാക്ടീസ്" മോഡിൽ ചെയ്ത സംഗതിയെല്ലാം വേണമെങ്കിൽ ആക്രോബാറ്റ് റീഡറിൽ വായിക്കാവുന്ന പിഡിഎഫ് ആക്കി മാറ്റാം. അതിനായി "സേവ് ആസ് പിഡിഎഫ്" എന്ന ബട്ടൻ ഉപയോഗിക്കാം. ഈ സൗകര്യം പിഡിഎഫ് റൈറ്റർ ഇല്ലാത്ത സിസ്റ്റത്തിൽ പോലും സാധിച്ചെടുക്കാം.
നിങ്ങളുടെ സൗകര്യാർത്ഥം മലയാളത്തിലുള്ള ഒട്ടനവധി ഫോമുകൾ ഞങ്ങൾ വേർഡിൽ തയാറാക്കിയിട്ടുണ്ട്. അവയെല്ലാം "ഓപ്പൺ വേർഡ് ടെംപ്ലേറ്റ്സ്" എന്ന ബട്ടനിലൂടെ നിങ്ങൾക്ക് ലഭ്യമാകും.
"പ്രാക്ടീസ്" മോഡിൽ വലതു വശത്തായി നിങ്ങളെ സഹായിക്കാൻ ഒരു ഭാഷാ വിവർത്തന സഹായി കാണാം. വേണ്ടുന്ന വാക്കോ പ്രയോഗമോ അതിൽ നിന്നും നേരിട്ട് പകർത്താവുന്നതാണ്. അതിനായി വേണ്ടുന്ന വാക്കിനു മുകളിൽ മൗസ് കൊണ്ട് രണ്ടുവട്ടം ക്ലിക്ക് ചെയ്യുകയോ, വാക്കിനു മുകളിൽ സെലക്ഷൻ ഉള്ളപ്പോൾ താഴേക്കാണുന്ന "ഇൻസേർട്ട്" ബട്ടൻ ഉപയോഗിക്കുകയോ ചെയ്താൽ മതി.
മലയാളം ഡോട്ട് നെറ്റിനു സ്വന്തമായി ഒരു കാരക്ടർമാപ്പ് സംവിധാനമുണ്ട്. അതിൽ നിന്നും ഏത് ഫോണ്ടിന്റെയും അകത്തുള്ള വ്യത്യസ്ഥമായ അക്ഷരരൂപങ്ങൾ നേരിട്ട് പരിശോധിക്കാനും തിരഞ്ഞെടുത്ത് ഉപയോഗിക്കാനും സാധിക്കും.
വേർഷൻ 2-ന്റേ സവിശേഷതകൾ
മലയാളം ഡോട്ട് നെറ്റിൽ തന്നെ ഇപ്പോൾ ഇൻസ്ക്രിപ്റ്റ് കീബോർഡും ലഭ്യമാണ്. മലയാളം ഡോട്ട് നെറ്റ് കീബോർഡിൽ സപ്പോർട്ടുള്ള എല്ലാ ഫോണ്ടുകളിലും ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സാധിക്കും.
ഇന്റർനെറ്റ് വഴി ഓൺലൈൻ അപ്ഡേറ്റ് സൗകര്യം ഇനി മുതൽ നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തുന്നു.
ഇനി വിന്റോസ് എക്സ്പി, വിന്റോസ് 2000 സിസ്റ്റത്തേ യൂണിക്കോഡ് ആക്കുവാൻ ഓപ്പറേറ്റിങ്ങ് സിസ്റ്റം സീഡി ആവശ്യമില്ല.
ഏറ്റവും പുതിയ ഫോണ്ടുകൾ ഏറ്റവും എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ മലയാളം ഡോട്ട് നെറ്റിലുണ്ട്.
ഫോണ്ട് പ്രിവ്യൂ ഫീച്ചർ കൊണ്ട് ടൈപ്പ് ചെയ്ത വാക്കുകൾ വ്യത്യസ്ഥ ഫോണ്ടുകളിൽ എങ്ങിനേയിരിക്കും എന്ന് ഒരേ സ്ക്രീനിൽ കാണാൻ സാധിക്കും.
മലയാളം ഡോട്ട് നെറ്റ് സോഫ്റ്റ്വെയർ ഇപ്പോൾ മലയാളത്തിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. മെനുവും ബട്ടനുകളും ഇനി മലയാളം തന്നെ. (ചില ഇംഗ്ലീഷ് വാക്കുകൾ അതേ ഉച്ചാരണ രീതിയിൽ മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ചെയ്തിട്ടുള്ള ഫീച്ചറാണ്.) മലയാളം ഡോട്ട് നെറ്റ് "മലയാളത്തിൽ" കാണാൻ പ്രോഗ്രാം തുറക്കുമ്പോൾ കൺട്രോൾ (Ctrl) കീ അമർത്തിപ്പിടിക്കുക. (വിന്റോസിൽ യൂണിക്കോഡ് സപ്പോർട്ട് വേണം)
ചിത്രം: പ്രാക്ടീസ്
മോഡ്
ചിത്രം: ക്വിക്
എഡിറ്റ്
മോഡ്
ഫോണ്ട് പ്രിവ്യു
ഫോണ്ട് പ്രിവ്യു "മലയാളം ഡോട്ട് നെറ്റ്" സോഫ്റ്റ്വെയറിൽ തന്നെ അടങ്ങിയിട്ടുള്ള ഒരു ഘടകമാണ്.
ഫോണ്ട് പ്രിവ്യു ഉപയോഗിച്ച് ടൈപ്പ് ചെയ്ത വാക്കുകൾ വ്യത്യസ്ത മലയാളം ഫോണ്ടുകളിൽ എങ്ങിനേയിരിക്കും എന്ന് ഒരേ സ്ക്രീനിൽ കാണാൻ സാധിക്കും.
ആദ്യം "പ്രാക്ടീസ്" മോഡിൽ സാമ്പിൾ ടൈപ്പ് ചെയ്യുക. എന്നിട്ട് F4 ഉപയോഗിച്ച് ഫോണ്ട് പ്രിവ്യു തുറക്കുക. ടൈപ്പ് ചെയ്ത സാമ്പിൾ ഇപ്പോൾ വ്യത്യസ്ത ഫോണ്ടുകളിൽ കാണാം.
കാരക്ടർ
മാപ്പ്
കാരക്ടർ മാപ്പ് "മലയാളം ഡോട്ട് നെറ്റ്" സോഫ്റ്റ്വെയറിലെ മറ്റോരു ഘടകമാണ്. ഇത് ഫോണ്ട് പ്രിവ്യുവിന്റെ കൂടെയാണ് സ്ഥിതി ചെയ്യുന്നത്.
കാരക്ടർ മാപ്പ് കൊണ്ടുള്ള പ്രയോജനങ്ങൾ ചുവടെ:
കാരക്ടർ മാപ്പ് ഉപയോഗിച്ച് ഒരു ഫോണ്ടിന്റെ ആന്തരിക ഘടനയെ വിശകലനം ചെയ്യാൻ സാധിക്കും.
കാരക്ടർ മാപ്പിലൂടെ കാരക്ടറുകൾ അനായാസം ക്ലിക്ക് ചെയ്തെടുക്കാൻ സാധിക്കും.
ഫോണ്ട്
ടൈപ്പും
ഫോണ്ട്
സ്റ്റൈലും
ഗ്രാഫിക്ക് ഫോണ്ടുകൾ പല നിർമ്മാതാക്കളിൽ നിന്നു ലഭിക്കുന്നതിനാൽ ഓരോന്നും വ്യത്യസ്ഥമാണ്. മലയാളം ഡോട്ട് നെറ്റ് വ്യത്യസ്ഥ തരം ഗ്രാഫിക്ക് ഫോണ്ടുകൾക്ക് ഇപ്പോൾ സപ്പോർട്ട് നൽകുന്നുണ്ട്.
ഗ്രാഫിക്ക് ഫോണ്ടിന്റെ തരത്തിനനുസരിച്ച് ഫോണ്ടിന്റെ കീബോർഡ് ലേ ഔട്ട് മാറും. അതുകൊണ്ട് ഫോണ്ട് സ്റ്റൈൽ മാറുമ്പോൾ അത് സോഫ്റ്റ്വെയറിൽ സൂചിപ്പിക്കെണ്ടതുണ്ട്.
ടൂൾസ് ഓപ്ഷൻസ് സ്ക്രീനിൽ ഏത് ഗ്രാഫിക്ക് ഫോണ്ടിന്റെ സ്റ്റൈൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് അടയാളപ്പെടുത്താനും അതിനനുസരിച്ച് ഒരു ഫോണ്ട് തിരഞ്ഞെടുക്കാനും പറ്റും.
ഒരു ഫോണ്ടിനു അനുയോജ്യമല്ലാത്ത ഫോണ്ട് സ്റ്റൈൽ സെറ്റ് ചെയ്താൽ ടൈപ്പ് ചെയ്യുമ്പോൾ ലഭിക്കുന്നത് വെറും അർത്ഥമില്ലാത്ത വാക്കുകളായിരിക്കും.
മലയാളം ഡോട്ട് നെറ്റിൽ സപ്പോർട്ട് ചെയ്യുന്ന ചില ഫോണ്ടുകളും അവയുടെ സ്റ്റൈലും ചുവടെ കൊടുത്തിട്ടുണ്ട്.
Sr.No | Font Name | Type | Style | Support |
1 | AnjaliOldLipi | Unicode | Unicode TTF | |
2 | Meera | Unicode | Unicode TTF | |
3 | Rachana | Unicode | Unicode TTF | |
4 | Rachana_w01 | Unicode | Unicode TTF | |
5 | RaghuMalayalam | Unicode | Unicode TTF | |
6 | Jacobs -Mal-Swis | Graphic | Jacobs Fonts | |
7 | Jacobs-Mal Outline 2 | Graphic | Jacobs Fonts | |
8 | Jacobs-Mal-Bold | Graphic | Jacobs Fonts | |
9 | Jacobs-Mal-Condensed | Graphic | Jacobs Fonts | |
10 | Jacobs-Mal-Decorated 1 | Graphic | Jacobs Fonts | |
11 | Jacobs-Mal-Decorated 2 | Graphic | Jacobs Fonts | |
12 | Jacobs-Mal-Decorated 3 | Graphic | Jacobs Fonts | |
13 | Jacobs-Mal-Deepthi | Graphic | Jacobs Fonts | |
14 | Jacobs-Mal-dotted | Graphic | Jacobs Fonts | |
15 | Jacobs-Mal-Flowers | Graphic | Jacobs Fonts | |
16 | Jacobs-Mal-Graphic 1 | Graphic | Jacobs Fonts | |
17 | Jacobs-Mal-Graphic 2 | Graphic | Jacobs Fonts | |
18 | Jacobs-Mal-Handwriting | Graphic | Jacobs Fonts | |
19 | Jacobs-Mal-Handwriting 2 | Graphic | Jacobs Fonts | |
20 | Jacobs-Mal-Handwriting 3 | Graphic | Jacobs Fonts | |
21 | Jacobs-Mal-Hollow | Graphic | Jacobs Fonts | |
22 | Jacobs-Mal-Light | Graphic | Jacobs Fonts | |
23 | JACOBS-Mal-Medium | Graphic | Jacobs Fonts | |
24 | Jacobs-Mal-Normal | Graphic | Jacobs Fonts | |
25 | Jacobs-Mal-Outline1 | Graphic | Jacobs Fonts | |
26 | Jacobs-Mal-Ramzan | Graphic | Jacobs Fonts | |
27 | Jacobs-Mal-Rosy | Graphic | Jacobs Fonts | |
28 | Jacobs-Mal-Script | Graphic | Jacobs Fonts | |
29 | Jacobs-Mal-Script 2 | Graphic | Jacobs Fonts | |
30 | Jacobs-Mal-Script 3 | Graphic | Jacobs Fonts | |
31 | Jacobs-Mal-Script 4 | Graphic | Jacobs Fonts | |
32 | Jacobs-Mal-Semisquare | Graphic | Jacobs Fonts | |
33 | Jacobs-Mal-Shadow | Graphic | Jacobs Fonts | |
34 | Jacobs-Mal-Shadow 2 | Graphic | Jacobs Fonts | |
35 | Jacobs-Mal-Slanding | Graphic | Jacobs Fonts | |
36 | Jacobs-Mal-Square | Graphic | Jacobs Fonts | |
37 | Jacobs-Mal-Stars | Graphic | Jacobs Fonts | |
38 | Jacobs-Mal-Tangient | Graphic | Jacobs Fonts | |
39 | Jacobs-Mal-Tile | Graphic | Jacobs Fonts | |
40 | Jacobs-Mal-Zebra | Graphic | Jacobs Fonts | |
41 | Manorama | Graphic | Manorama Font | |
42 | Matweb | Graphic | Mathrubhumi Font | |
43 | KERALAX-MAL | Graphic | Malayalam True Type (MLTT, C-DAC) | |
44 | ML-TTAathira | Graphic | Malayalam True Type (MLTT, C-DAC) | |
45 | ML-TTAmbili | Graphic | Malayalam True Type (MLTT, C-DAC) | |
46 | ML-TTAnakha | Graphic | Malayalam True Type (MLTT, C-DAC) | |
47 | ML-TTAnjali | Graphic | Malayalam True Type (MLTT, C-DAC) | |
48 | ML-TTAparna | Graphic | Malayalam True Type (MLTT, C-DAC) | |
49 | ML-TTAshtamudi | Graphic | Malayalam True Type (MLTT, C-DAC) | |
50 | ML-TTAshtamudiExBold | Graphic | Malayalam True Type (MLTT, C-DAC) | |
51 | ML-TTAswathi | Graphic | Malayalam True Type (MLTT, C-DAC) | |
52 | ML-TTAtchu | Graphic | Malayalam True Type (MLTT, C-DAC) | |
53 | ML-TTAyilyamBold | Graphic | Malayalam True Type (MLTT, C-DAC) | |
54 | ML-TTBeckalBold | Graphic | Malayalam True Type (MLTT, C-DAC) | |
55 | ML-TTChandrika | Graphic | Malayalam True Type (MLTT, C-DAC) | |
56 | ML-TTChithira | Graphic | Malayalam True Type (MLTT, C-DAC) | |
57 | ML-TTChithiraHeavy | Graphic | Malayalam True Type (MLTT, C-DAC) | |
58 | ML-TTDevika | Graphic | Malayalam True Type (MLTT, C-DAC) | |
59 | ML-TTGauri | Graphic | Malayalam True Type (MLTT, C-DAC) | |
60 | ML-TTGauriHeavy | Graphic | Malayalam True Type (MLTT, C-DAC) | |
61 | ML-TTGeethika | Graphic | Malayalam True Type (MLTT, C-DAC) | |
62 | ML-TTGopika | Graphic | Malayalam True Type (MLTT, C-DAC) | |
63 | ML-TTGuruvayur | Graphic | Malayalam True Type (MLTT, C-DAC) | |
64 | ML-TTIndulekha | Graphic | Malayalam True Type (MLTT, C-DAC) | |
65 | ML-TTIndulekhaHeavy | Graphic | Malayalam True Type (MLTT, C-DAC) | |
66 | ML-TTJaya | Graphic | Malayalam True Type (MLTT, C-DAC) | |
67 | ML-TTJyothy | Graphic | Malayalam True Type (MLTT, C-DAC) | |
68 | ML-TTJyotsna | Graphic | Malayalam True Type (MLTT, C-DAC) | |
69 | ML-TTKala | Graphic | Malayalam True Type (MLTT, C-DAC) | |
70 | ML-TTKamini | Graphic | Malayalam True Type (MLTT, C-DAC) | |
71 | ML-TTKanika | Graphic | Malayalam True Type (MLTT, C-DAC) | |
72 | ML-TTKarthika | Graphic | Malayalam True Type (MLTT, C-DAC) | |
73 | ML-TTKaumudi | Graphic | Malayalam True Type (MLTT, C-DAC) | |
74 | ML-TTKeerthi | Graphic | Malayalam True Type (MLTT, C-DAC) | |
75 | ML-TTLeela | Graphic | Malayalam True Type (MLTT, C-DAC) | |
76 | ML-TTLeelaHeavy | Graphic | Malayalam True Type (MLTT, C-DAC) | |
77 | ML-TTMadhaviExBold | Graphic | Malayalam True Type (MLTT, C-DAC) | |
78 | ML-TTMalavika | Graphic | Malayalam True Type (MLTT, C-DAC) | |
79 | ML-TTMangalaExBold | Graphic | Malayalam True Type (MLTT, C-DAC) | |
80 | ML-TTMangalaExBold | Graphic | Malayalam True Type (MLTT, C-DAC) | |
81 | ML-TTMayoori | Graphic | Malayalam True Type (MLTT, C-DAC) | |
82 | ML-TTNalini | Graphic | Malayalam True Type (MLTT, C-DAC) | |
83 | ML-TTNandini | Graphic | Malayalam True Type (MLTT, C-DAC) | |
84 | ML-TTNanditha | Graphic | Malayalam True Type (MLTT, C-DAC) | |
85 | ML-TTNarmadaExBold | Graphic | Malayalam True Type (MLTT, C-DAC) | |
86 | ML-TTNila | Graphic | Malayalam True Type (MLTT, C-DAC) | |
87 | ML-TTOnam | Graphic | Malayalam True Type (MLTT, C-DAC) | |
88 | ML-TTPeriyar | Graphic | Malayalam True Type (MLTT, C-DAC) | |
89 | ML-TTPooram | Graphic | Malayalam True Type (MLTT, C-DAC) | |
90 | ML-TTPoornima | Graphic | Malayalam True Type (MLTT, C-DAC) | |
91 | ML-TTRavivarma | Graphic | Malayalam True Type (MLTT, C-DAC) | |
92 | ML-TTRevathi | Graphic | Malayalam True Type (MLTT, C-DAC) | |
93 | ML-TTRohini | Graphic | Malayalam True Type (MLTT, C-DAC) | |
94 | ML-TTSabari | Graphic | Malayalam True Type (MLTT, C-DAC) | |
95 | ML-TTSankara | Graphic | Malayalam True Type (MLTT, C-DAC) | |
96 | ML-TTSarada | Graphic | Malayalam True Type (MLTT, C-DAC) | |
97 | ML-TTSruthy | Graphic | Malayalam True Type (MLTT, C-DAC) | |
98 | ML-TTSugatha | Graphic | Malayalam True Type (MLTT, C-DAC) | |
99 | ML-TTSuparna | Graphic | Malayalam True Type (MLTT, C-DAC) | |
100 | ML-TTSurya | Graphic | Malayalam True Type (MLTT, C-DAC) | |
101 | ML-TTSwathyBold | Graphic | Malayalam True Type (MLTT, C-DAC) | |
102 | ML-TTThakazhi | Graphic | Malayalam True Type (MLTT, C-DAC) | |
103 | ML-TTTheyyam | Graphic | Malayalam True Type (MLTT, C-DAC) | |
104 | ML-TTThiruvathira | Graphic | Malayalam True Type (MLTT, C-DAC) | |
105 | ML-TTThunchan | Graphic | Malayalam True Type (MLTT, C-DAC) | |
106 | ML-TTVaisali | Graphic | Malayalam True Type (MLTT, C-DAC) | |
107 | ML-TTVarsha | Graphic | Malayalam True Type (MLTT, C-DAC) | |
108 | ML-TTVeenaHeavy | Graphic | Malayalam True Type (MLTT, C-DAC) | |
109 | ML-TTVinay | Graphic | Malayalam True Type (MLTT, C-DAC) | |
110 | ML-TTVisakham | Graphic | Malayalam True Type (MLTT, C-DAC) | |
111 | ML-TTVishu | Graphic | Malayalam True Type (MLTT, C-DAC) | |
112 | ML-TTYashasri | Graphic | Malayalam True Type (MLTT, C-DAC) | |
113 | ECChingam Regular | Graphic | Malayalam True Type (MLTT, C-DAC) | |
114 | ECDhanu Regular | Graphic | Malayalam True Type (MLTT, C-DAC) | |
115 | ECMahima Regular | Graphic | Malayalam True Type (MLTT, C-DAC) | |
116 | ECMaveli Regular | Graphic | Malayalam True Type (MLTT, C-DAC) | |
117 | ECNandini Regular | Graphic | Malayalam True Type (MLTT, C-DAC) | |
118 | ECNithya Regular | Graphic | Malayalam True Type (MLTT, C-DAC) | |
119 | ECNuthana Regular | Graphic | Malayalam True Type (MLTT, C-DAC) | |
120 | ECParasuraman Regular | Graphic | Malayalam True Type (MLTT, C-DAC) | |
121 | ECPuthuma Regular | Graphic | Malayalam True Type (MLTT, C-DAC) | |
122 | ECSaraswathy Regular | Graphic | Malayalam True Type (MLTT, C-DAC) | |
123 | ECSarika Regular | Graphic | Malayalam True Type (MLTT, C-DAC) | |
124 | ECThanima Regular | Graphic | Malayalam True Type (MLTT, C-DAC) | |
125 | ECThinkal Regular | Graphic | Malayalam True Type (MLTT, C-DAC) | |
126 | ECThulasi Regular | Graphic | Malayalam True Type (MLTT, C-DAC) | |
127 | ECVamanan Regular | Graphic | Malayalam True Type (MLTT, C-DAC) | |
128 | GIST-MLTTAmbili | Graphic | Malayalam True Type (GIST, C-DAC) | |
129 | GIST-MLTTAshtamudi | Graphic | Malayalam True Type (GIST, C-DAC) | |
130 | GIST-MLTTAswathi | Graphic | Malayalam True Type (GIST, C-DAC) | |
131 | GIST-MLTTBhanu | Graphic | Malayalam True Type (GIST, C-DAC) | |
132 | GIST-MLTTChippi | Graphic | Malayalam True Type (GIST, C-DAC) | |
133 | GIST-MLTTKarthika | Graphic | Malayalam True Type (GIST, C-DAC) | |
134 | GIST-MLTTKaumudi | Graphic | Malayalam True Type (GIST, C-DAC) | |
135 | GIST-MLTTKottakkal | Graphic | Malayalam True Type (GIST, C-DAC) | |
136 | GIST-MLTTMakam | Graphic | Malayalam True Type (GIST, C-DAC) | |
137 | GIST-MLTTMalavika | Graphic | Malayalam True Type (GIST, C-DAC) | |
138 | GIST-MLTTMridula | Graphic | Malayalam True Type (GIST, C-DAC) | |
139 | GIST-MLTTPayippad | Graphic | Malayalam True Type (GIST, C-DAC) | |
140 | GIST-MLTTPeriyar | Graphic | Malayalam True Type (GIST, C-DAC) | |
141 | GIST-MLTTRevathi | Graphic | Malayalam True Type (GIST, C-DAC) | |
142 | GIST-MLTTSabari | Graphic | Malayalam True Type (GIST, C-DAC) | |
143 | GIST-MLTTSruthy | Graphic | Malayalam True Type (GIST, C-DAC) | |
144 | ECWChingam Regular | Graphic | Malayalam True Type (GIST, C-DAC) | |
145 | ECWDhanu Regular | Graphic | Malayalam True Type (GIST, C-DAC) | |
146 | ECWSaraswathy Regular | Graphic | Malayalam True Type (GIST, C-DAC) | |
147 | ECWThinkal Regular | Graphic | Malayalam True Type (GIST, C-DAC) | |
148 | MLW-TTKarthika | Graphic | Malayalam TT Web (MLW, C-DAC) | |
149 | MLW-TTRevathi | Graphic | Malayalam TT Web (MLW, C-DAC) | |
150 | SOmalayalam01 | Graphic | Shakti Office Fonts | |
151 | SOmalayalam02 | Graphic | Shakti Office Fonts | |
152 | SOmalayalam03 | Graphic | Shakti Office Fonts | |
153 | SOmalayalam04 | Graphic | Shakti Office Fonts | |
154 | SOmalayalam05 | Graphic | Shakti Office Fonts | |
155 | SOmalayalam06 | Graphic | Shakti Office Fonts | |
156 | SOmalayalam07 | Graphic | Shakti Office Fonts | |
157 | SOmalayalam08 | Graphic | Shakti Office Fonts | |
158 | SOmalayalam09 | Graphic | Shakti Office Fonts | |
159 | SOmalayalam10 | Graphic | Shakti Office Fonts | |
160 | SOmalayalam11 | Graphic | Shakti Office Fonts | |
161 | SOmalayalam12 | Graphic | Shakti Office Fonts | |
162 | SOmalayalam13 | Graphic | Shakti Office Fonts | |
163 | SOmalayalam14 | Graphic | Shakti Office Fonts | |
164 | SOmalayalam15 | Graphic | Shakti Office Fonts | |
165 | SOmalayalam16 | Graphic | Shakti Office Fonts | |
166 | SOmalayalam17 | Graphic | Shakti Office Fonts | |
167 | AkrutiMalAbhaya | Graphic | Akruti Fonts | |
168 | AkrutiMalBhargavi | Graphic | Akruti Fonts | |
169 | AkrutiMalChameli | Graphic | Akruti Fonts | |
170 | AkrutiMalChhaya | Graphic | Akruti Fonts | |
171 | AkrutiMalCharu | Graphic | Akruti Fonts | |
172 | AkrutiMalDaksha | Graphic | Akruti Fonts | |
173 | AkrutiMalDharika | Graphic | Akruti Fonts | |
174 | AkrutiMalDisha | Graphic | Akruti Fonts | |
175 | AkrutiMalDristi | Graphic | Akruti Fonts | |
176 | AkrutiMalEkta | Graphic | Akruti Fonts | |
177 | AkrutiMalGautami | Graphic | Akruti Fonts | |
178 | AkrutiMalGomathi | Graphic | Akruti Fonts | |
179 | AkrutiMalHarini | Graphic | Akruti Fonts | |
180 | AkrutiMalIndukala | Graphic | Akruti Fonts | |
181 | AkrutiMalJanaki | Graphic | Akruti Fonts | |
182 | AkrutiMalKumuda | Graphic | Akruti Fonts | |
183 | AkrutiMalLavanya | Graphic | Akruti Fonts | |
184 | AkrutiMalNetra | Graphic | Akruti Fonts | |
185 | AkrutiMalPadmaja | Graphic | Akruti Fonts | |
186 | Thoolika | Graphic | Thoolika Font | |
187 | Kalakaumudi | Graphic | Kalakaumudi Font | |
188 | Shree-Mal-502 | Graphic | Shree Lipi Fonts | |
താഴേക്കാണുന്ന ഫോണ്ട് സ്റ്റൈലുകളാണ് ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നത്:
ജേക്കബ് ഫോണ്ടുകൾ
മനോരമ ഫോണ്ട്
മാതൃഭൂമി ഫോണ്ട്
ജിസ്റ്റ് ഫോണ്ടുകൾ (സി-ഡാക്ക്)
എംഎൽടിടി വെബ് ഫോണ്ടുകൾ (സി-ഡാക്ക്)
എംഎൽടിടി ഫോണ്ടുകൾ (സി-ഡാക്ക്)
എസ് ഓ മലയാളം ഫോണ്ടുകൾ
ആകൃതി ഫോണ്ടുകൾ
തൂലിക ഫോണ്ട്
കലാകൗമുദി ഫോണ്ട്
ശ്രീലിപി ഫോണ്ടുകൾ
ഇതിൽ സി-ഡാക്കിന്റെ എംഎൽടിടി/ജിസ്റ്റ് ഫോണ്ടുകൾ വളരെ പ്രചാരത്തിലുള്ളതാണ്. ചില ഗ്രാഫിക്ക് ഫോണ്ടുകളിൽ പാളിച്ചകളുണ്ട്. ഉദാഹരണത്തിനു ജേക്കബ് ഫോണ്ടിൽ ചോദ്യചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല. മാതൃഭൂമി ഫോണ്ടിൽ "ന്ത" എന്ന വാക്ക് ലഭിക്കില്ല. മനോരമ ഫോണ്ടിൽ മിക്ക കൂട്ടക്ഷരങ്ങളും വേറിട്ടിട്ടാണ് ലഭിക്കുക.
ഫോണ്ട് ഡൗൺലോഡ്
ഒത്തിരി മലയാളം ഫോണ്ടുകൾ ഇന്റർനെറ്റിൽ സുലഭമാണ്.
നേരിട്ട് ഡൗൺലോഡ് ചെയ്യാൻ (Manual downloading)
മലയാളം ഡോട്ട് നെറ്റിൽ ഉപയോഗിക്കാൻ പറ്റുന്ന ഫോണ്ടുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ താഴേ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
http://www.zephyreonline.com/downloads/downloadfonts.html
ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ മിക്കവാറും compressed format-ൽ ആയിരിക്കും. ഇവ extract ചെയ്താൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.
ഫോണ്ടുകൾ TTF extension ആണെങ്കിൽ വിന്റോസിലെ Fonts ഫോൾഡറിലേക്ക് കോപ്പി ചെയ്താൽ മതി. സാധാരണ ഈ ഫോൾഡർ C:\Windows\Fonts ആയിരിക്കും. മറ്റു ചില ഡൗൺലോഡുകളിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സെറ്റപ്പ് പ്രോഗ്രാം ഫയൽ കൂടെയുണ്ടായിരിക്കും.
ഡൗൺലോഡ് വിസാർഡ് (Automatic downloading)
മുകളിൽ പറഞ്ഞ അതേ ഫോണ്ടുകൾ എളുപ്പത്തിൽ ഒരേ സമയം ഡൗൺലോഡ് ചെയ്യാൻ ടൂൾസ് മെനുവിൽ "ഫോണ്ട് ഡൗൺലോഡ്" സൗകര്യം ഉണ്ട്.
ഈ സൗകര്യം ഉപയോഗിക്കുമ്പോൾ കമ്പ്യൂട്ടർ ഓൺലൈൻ ആയിരിക്കണം. ഫോണ്ട് ഡൗൺലോഡ് വിസാർഡ് എന്ന ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ വേർഷൻ 2-ൽ ഉൾപ്പെടുത്തിയതാണ്. ഈ ഫീച്ചർ ഭാവി വേർഷനുകളിൽ മെച്ചപ്പെട്ടേക്കാം. Bug report: support@zephyreonline.com
WARNING: ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർ അതിന്റെ നിർമ്മാതാക്കളുടെ കോപ്പിറൈറ്റ് വിവരങ്ങൾ അന്വേഷിച്ചറിയേണ്ടതാണ്.
ഫോണ്ട് ഡൗൺലോഡ് വിസാർഡ് വന്നു കഴിഞ്ഞാൽ,
ഫോണ്ട് ഡൗൺലോഡ് വിസാർഡ് (ഫോണ്ട് ലിസ്റ്റ്)
യൂണികോഡ്
സപ്പോർട്ട്
വിന്റോസ് എക്സ്പി/വിന്റോസ് 2000-ൽ യൂണിക്കോഡ് ഇൻസ്റ്റാൾ ചെയ്യാൻ
സാധാരണ വിന്റോസ് എക്സ്പി/2000 ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂണിക്കോഡ് സപ്പോർട്ട് വേറിട്ട് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. യൂണിക്കോഡ് ഇൻസ്റ്റാളേഷൻ എളുപ്പമാക്കാൻ "മലയാളം ഡോട്ട് നെറ്റ്"ൽ പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ട്.
സിസ്റ്റം യൂണിക്കോഡ് സജ്ജമാക്കാൻ "ടൂൾസ്" മെനുവിൽ "ഇൻസ്റ്റാൾ യൂണിക്കോഡ് സപ്പോർട്ട്" എന്ന മെനു ഓപ്ഷൻ ഉപയോഗിക്കുക. MDNv2 മുതൽ സിസ്റ്റം യൂണിക്കോഡ് സജ്ജമാക്കാൻ വിന്റോസ് സീഡിയുടെ ആവശ്യമില്ല.
വിന്റോസ് വിസ്റ്റയിലും വിന്റോസ് 7-ലും മറ്റു പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും യൂണിക്കോഡ് സപ്പോർട്ട് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.
പ്രയോഗങ്ങൾ
മലയാളം ഡോട്ട് നെറ്റ് സോഫ്റ്റ്വെയറിന്റെ യഥാർത്ഥ ഉപയോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ വിഭാഗം. ഇവിടെ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുള്ളത് ഈ സോഫ്റ്റ്വെയർ കൊണ്ട് പരമാവധി എളുപ്പത്തിൽ ടൈപ്പിങ്ങ് തുടങ്ങാനുള്ള പൊടിക്കൈകൾ ആണ്.
ആദ്യമായി മലയാളം അക്ഷരങ്ങളെ എങ്ങനെയാണ് ഈ സോഫ്റ്റ്വെയർ കാണുന്നത് എന്ന് വ്യക്തമാക്കാം.
അക്ഷരങ്ങൾ
മലയാളം അക്ഷരങ്ങളുടെ സ്ക്രീനിൽ തെളിയുന്ന രൂപം മാത്രമേ നമ്മൾക്കറിയൂ. ആന്തരികമായി ഒരു കമ്പ്യൂട്ടർ ഈ അക്ഷരങ്ങൾ സ്ക്രീനിൽ തെളിയിക്കാൻ ഒരുപാട് തരത്തിലുള്ള വിവർത്തനങ്ങളും തിരുത്തലുകളും നടത്തുന്നുണ്ട്. ഇതൊക്കെ ചെയ്യാൻ കമ്പ്യൂട്ടറിനെ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് മലയാളം ഡോട്ട് നെറ്റ്.
മലയാളം ഡോട്ട് നെറ്റ് ഡിസൈൻ ചെയ്യുമ്പോൾ ഇതിന്റെ നിർമ്മാതാക്കൾക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടതായിട്ടുണ്ടായിരുന്നു.
ഇന്ത്യയിൽ ഒരു സോഫ്റ്റ്വെയറും ഇതിനു മുമ്പ് ഇത്രയും ഫോണ്ട് ടൈപ്പുകളും ഫോണ്ട് സ്റ്റൈലുകളും സപ്പോർട്ട് ചെയ്തിട്ടില്ല. പലപ്പോഴും സപ്പോർട്ട് ചെയ്യേണ്ട കാര്യങ്ങൾ പരസ്പരവിപരീതമായ കാര്യങ്ങളായിട്ടുണ്ട്. എല്ലാ സാഹചര്യത്തിലും ഒരു ഉപഭോക്താവിനു ഒരുപോലെ ഉപയോഗിക്കാൻ പറ്റണമെങ്കിൽ ചില നിയമങ്ങൾ ഉണ്ടാക്കേണ്ടതും, സോഫ്റ്റ്വെയർ ഡിസൈൻ ചെയ്യുമ്പോൾ ആ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. ആ നിയമങ്ങളിൽ ചിലത് ചുവടെ.
ഒരു വാക്ക് ടൈപ്പ് ചെയ്യുമ്പോൾ എല്ലായിടത്തും അതിന്റെ വിവർത്തനം ഒരേപോലെയാകണം.
ഇംഗ്ലിഷ് കീബോർഡിലുള്ള പരിമിതികൾക്കകത്തിരുന്നു വേണം ടൈപ്പിങ്ങിനെ കാണുവാൻ.
ഉപയോക്താവിനു വിഷമം കൂടാതെ ഉപയോഗിക്കാൻ സാധിക്കണം. ഇതിനായി അക്ഷരങ്ങൾക്ക് നൽകുന്ന ടൈപ്പ് സീക്വൻസുകൾ പെട്ടെന്ന് ഓർമ്മിക്കാൻ പറ്റുന്നതായിരിക്കണം.
നാച്ച്വറൽ തിങ്കിങ്ങ് രീതിയിൽ തന്നെ കീബോർഡ് ലേഔട്ട് ചെയ്യണം.
സ്വരാക്ഷരങ്ങൾ
അ | ആ | ഇ | ഈ | ഉ | ഊ | ഋ |
a | aa, A | i | ii, I | u | uu, U | R^ |
എ | ഏ | ഐ | ഒ | ഓ | ഔ | |
e | ee, E | ai | o | oo, O | au | |
അം | അഃ | | | | | |
am | aH | | | | | |
വ്യഞ്ജനാക്ഷരങ്ങൾ
ക | ഖ | ഗ | ഘ | ങ |
ka | kha | ga | gha | Ga |
ച | ഛ | ജ | ഝ | ഞ |
ca | cha | ja | jha | Ja |
ട | ഠ | ഡ | ഢ | ണ |
Ta | Tha | Da | Dha | Na |
ത | ഥ | ദ | ധ | ന |
ta | tha | da | dha | na |
പ | ഫ | ബ | ഭ | മ |
pa | pha | ba | bha | Ma |
യ | ര | ല | വ | |
ya | ra | la | va | |
ശ | ഷ | സ | ഹ | |
Sa | Sha | sa | ha | |
ള | ഴ | റ | | |
La | za | Ra | | |
മുകളിൽ കൊടുത്തിരിക്കുന്ന രൂപങ്ങൾ എളുപ്പത്തിൽ ഓർമ്മിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന്:
ക "k" ആണെങ്കിൽ അടുത്ത അക്ഷരം "kh". ശബ്ദത്തിലുള്ള വ്യത്യാസം "h" ചേർത്തപ്പോൾ അടുത്ത അക്ഷരം. ഗ "g" ആണെങ്കിൽ അടുത്ത അക്ഷരം "gh", പിന്നെ "G" എന്നിങ്ങനെ.
K series: k kh
G series: g gh G
ഇതുപോലെ മറ്റു സീരീസുകൾ ചുവടെ കൊടുത്തിരിക്കുന്നു:
C series: c ch
J series: j jh J
T series: T Th t th
D series: D Dh d dh
P series: p ph
B series: b bh
ചില്ലക്ഷരങ്ങൾ
ചില്ലക്ഷരങ്ങൾ അഞ്ചെണ്ണം ചുവടെ കൊടുത്തിരിക്കുന്നു:
N, n, r, l, L
N~, n~, r~, l~, L~
കൂട്ടക്ഷരങ്ങൾ
മലയാളം ഡോട്ട് നെറ്റിൽ കൂട്ടക്ഷരങ്ങളും എളുപ്പത്തിൽ ഓർത്തുവയ്ക്കാവുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
"ക" യോടൊപ്പം മറ്റൊരു "ക" ചേരുമ്പോൾ "ക്ക", "ച" യോടൊപ്പം മറ്റൊരു "ച" ചേരുമ്പോൾ "ച്ച" എന്നിങ്ങനെ കൂട്ടക്ഷരങ്ങൾക്കും മലയാളം ഭാഷയ്ക്ക് സമാനമായ രൂപഘടനയാണ്.
താഴെ കൊടുത്തിട്ടുള്ള ടേബിൾ നോക്കിയാൽ ചില കൂട്ടക്ഷരങ്ങൾ എങ്ങനെയുണ്ടാക്കാമെന്ന് പഠിക്കാം. അതോടൊപ്പം തന്നെ നിങ്ങൾക്കും മലയാളം ഡോട്ട് നെറ്റ് ശൈലി സ്വായത്തമാക്കാം.
A | B | C | D | E | F | G | H | I | J |
ക്ക് | ഗ്ഗ് | ങ്ങ് | ക്ത് | ക്ല് | ക്ട് | ക്ഷ് | ഗ്മ് | ഗ്ന് | ഗ്ല് |
kk, K | gg | GG | kt | kl | kT | kSh, x | gM | gn | gl |
ച്ച് | ച്ഛ് | ജ്ജ് | ഞ്ഞ് | ജ്ഞ് | ഞ്ച് | | | | |
cc | cch | jj | JJ | jJ | Jc | | | | |
ട്ട് | ഡ്ഡ് | ണ്ണ് | ണ്മ് | ണ്ട് | ണ്ഡ് | ണ്ഠ് | | | |
TT | DD | NN | N~M | NT | ND | NTh | | | |
ത്ത് | ത്ഥ് | ദ്ദ് | ദ്ധ് | ന്ന് | ത്മ് | ത്ഭ് | ന്ധ് | ന്ഥ് | ന്മ് |
tt | tth | dd | ddh | nn | tM | tbh | ndh | nth | n~M |
പ്പ് | ബ്ബ് | മ്മ് | മ്പ് | മ്പ് | പ്ല് | ബ്ല് | ബ്ധ് | ബ്ദ് | മ്ല് |
pp, P | bb, B | MM | Mp | Mb | pl | bl | bdh | bd | Ml |
യ്യ് | ല്ല് | വ്വ് | ശ്ശ് | സ്സ് | ള്ള് | ശ്ല് | ശ്ച് | ഹ്മ് | ഹ്ല് |
yy, Y | ll | vv, V | SS | ss | LL | Sl | Sc | hM | hl |
ന്റ് | ന്ത് | ന്ദ് | ങ്ക് | ഹ്ന് | സ്റ്റ് | റ്റ് | സ്ഥ് | ഷ്ട് | ത്സ് |
nR | nt | nd | nk | hn | sRR | RR | sth | ShT | ts |
കീബോർഡിന്റെ പരമാവധി ഫീച്ചറുകൾ ഉപയോഗിക്കാനും, ഏറ്റവും കുറഞ്ഞ കീസ്റ്റ്രോക്കുകളിൽ ടൈപ്പിങ്ങ് സാധ്യമാക്കാനും മലയാളം ഡോട്ട് നെറ്റ് ചില സ്ഥലങ്ങളിൽ സാധാരണ രീതിയിൽ നിന്നും കുറച്ച് വ്യതിചലിക്കുന്നുണ്ട്.
ഉദാഹരണത്തിനായി: "ൻ" ഉം "ന്" ഉം തന്നെ. കൂടുതൽ ഉപയോഗിക്കാൻ സാധ്യതയുള്ളത് "ൻ" ആയതിനാൽ അതിനുവേണ്ട കീസ്റ്റ്രോക്കുകൾ കുറവാണ്. താഴെ ശ്രദ്ധിക്കുക:
ൻ: n
ന്: n~
മലയാളം ഡോട്ട് നെറ്റ് ഉപയോഗിച്ചുതുടങ്ങുമ്പോൾ ഈ പ്രയോഗങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാനാകും.
പ്രത്യേക
അക്ഷരങ്ങൾ
ചന്ദ്രക്കല ആവശ്യമായി വരുന്നിടത്ത് "~" എന്ന കീ ഉപയോഗിക്കാം. ഇത് സാധാരണ കീബോർഡിൽ "1" (അക്കം ഒന്ന്) കീയുടെ ഇടതുവശത്താണ് സ്ഥിതിചെയ്യുന്നത്. "~" കിട്ടാൻ Shift കീ ഉപയോഗിക്കണം.
ചേരേണ്ടാത്ത അക്ഷരങ്ങൾ ചേരുമ്പോൾ അതിനിടയ്ക്ക് "&" എന്ന് ചേർക്കാം. ഇത് സാധാരണ കീബോർഡിൽ "7" (അക്കം ഏഴ്) കീയുടെ Shift അക്ഷരമായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഈ ചിഹ്നം ടൈപ്പിങ്ങിൽ പ്രകടമാകില്ല. മലയാളം ഡോട്ട് നെറ്റിൽ അക്ഷരങ്ങളെ വിഭജിക്കാനായി ഈ ചിഹ്നം ഉപയോഗിക്കുന്നു. ഉദാഹരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
sOfRRveyar | സോഫ്റ്റ്വെയർ |
sOfRR&veyar | സോഫ്റ്റ്വെയർ |
ponnaaLam | പൊന്നാളം |
pon&naaLam | പൊൻനാളം |
ekspi | എക്സ്പി |
eks&pi | എക്സ്പി |
വേർഡിൽ
ടൈപ്പ്
ചെയ്യാൻ
മൈക്രോസോഫ്റ്റ് വേർഡ് തുറക്കുക. (Spell-checking/Auto-correct ഉണ്ടെങ്കിൽ ഫീച്ചർ Disable ചെയ്താൽ ഉത്തമമായിരിക്കും)
വേർഡിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കേണ്ട ഫോണ്ട് തിരഞ്ഞെടുക്കുക.
ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈലും, കീബോർഡ് ലേഔട്ടും മലയാളം ഡോട്ട് നെറ്റിൽ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. (പ്രാക്ടീസ് മോഡിൽ ഏറ്റവും താഴെ സ്റ്റേറ്റസ് ബാറിൽ ഈ വിവരം പരിശോധിക്കാനാകും). ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Style: Malayalam True Type (MLTT, C-DAC) എന്ന ഫോണ്ട് സ്റ്റൈൽ ആണ്. Keyboard: MDN. ഇവ തെറ്റായി സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ ടൈപ്പിങ്ങ് സാധ്യമാകില്ല.
F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് സെലെക്ട് ചെയ്യുക. മിക്കവാറും ഇത് "യൂണിക്കോഡ് ഫോണ്ട്" അല്ലെങ്കിൽ "ഗ്രാഫിക്ക് ഫോണ്ട്" ടൈപ്പ് ആയിരിക്കും. (വേർഡിൽ "സിസ്റ്റം യൂണിക്കോഡ്" സാധാരണയായി
ഉപയോഗിക്കാറില്ല.)
ഇനി ടൈപ്പ് ചെയ്തു തുടങ്ങാം.
വേർഡ് ടൈപ്പിങ്ങ് ഉദാഹരണം ചുവടെ:
മുകളിൽ കാണിച്ച വിന്റോയിൽ "രചന" ഫോണ്ടാണ് ഉപയോഗിക്കുന്നത്. ഫോണ്ട് ടൈപ്പ്: യൂണിക്കോഡ്.
എക്സലിൽ
ടൈപ്പ്
ചെയ്യാൻ
മൈക്രോസോഫ്റ്റ് എക്സൽ തുറക്കുക. (Spell-checking/Auto-correct ഉണ്ടെങ്കിൽ ഫീച്ചർ Disable ചെയ്താൽ ഉത്തമമായിരിക്കും)
എക്സലിൽ ഉപയോഗിക്കാൻ ഏറ്റവും ഉത്തമം രചന പോലുള്ള "യൂണിക്കോഡ് ഫോണ്ടുകൾ" ആണ്. കാരണം ഇങ്ങനെ ചെയ്യുമ്പോൾ ഓരോ സെല്ലിലും (Cell) ടൈപ്പ് ചെയ്യുമ്പോൾ ഫോണ്ട് മാറ്റേണ്ട ആവശ്യമില്ല. Scr Lk കീ ഉപയോഗിച്ച് ഇംഗ്ലീഷും മലയാളവും മാറി മാറി ടൈപ്പ് ചെയ്യാൻ ഈവിധത്തിൽ എളുപ്പമാണ്.
ടൈപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന Range സെലെക്ട് ചെയ്ത് അവയുടെ ഫോണ്ട് മുൻകൂട്ടി മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും.
ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈലും, കീബോർഡ് ലേഔട്ടും മലയാളം ഡോട്ട് നെറ്റിൽ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. (പ്രാക്ടീസ് മോഡിൽ ഏറ്റവും താഴെ സ്റ്റേറ്റസ് ബാറിൽ ഈ വിവരം പരിശോധിക്കാനാകും). ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Style: Malayalam True Type (MLTT, C-DAC) എന്ന ഫോണ്ട് സ്റ്റൈൽ ആണ്. Keyboard: MDN. ഇവ തെറ്റായി സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ ടൈപ്പിങ്ങ് സാധ്യമാകില്ല.
F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് സെലെക്ട് ചെയ്യുക. മിക്കവാറും ഇത് "യൂണിക്കോഡ് ഫോണ്ട്" അല്ലെങ്കിൽ "ഗ്രാഫിക്ക് ഫോണ്ട്" ടൈപ്പ് ആയിരിക്കും. (എക്സലിൽ "സിസ്റ്റം യൂണിക്കോഡ്" സാധാരണയായി
ഉപയോഗിക്കാറില്ല.)
ഇനി ടൈപ്പ് ചെയ്തു തുടങ്ങാം.
ടൈപ്പ് ചെയ്യവേ എക്സലിലെ "ഫോർമാറ്റ് പെയിന്റർ" പോലുള്ള ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ജോലി കുറേക്കൂടി എളുപ്പമാകും.
ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് (dtp)
പബ്ലിഷിങ്ങ് സോഫ്റ്റ്വെയർ തുറക്കുക. (അഡോബ് ഫോട്ടോഷോപ്പ്, കോറൽഡ്രോ, അഡോബ് പേജമേക്കർ എന്നിവയെല്ലാം പബ്ലിഷിങ്ങ് സോഫ്റ്റ്വെയറിനു ഉദാഹരണമാണ്).
പ്രോഗ്രാമിലെ ടൈപ്പ് ടൂൾ സെലക്ട് ചെയ്യുക.
ടൈപ്പ് ചെയ്യാൻ ഉപയോഗിക്കേണ്ട ഫോണ്ട് തിരഞ്ഞെടുക്കുക.
ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈലും, കീബോർഡ് ലേഔട്ടും മലയാളം ഡോട്ട് നെറ്റിൽ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. (പ്രാക്ടീസ് മോഡിൽ ഏറ്റവും താഴെ സ്റ്റേറ്റസ് ബാറിൽ ഈ വിവരം പരിശോധിക്കാനാകും). ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Style: Malayalam True Type (GIST, C-DAC) എന്ന ഫോണ്ട് സ്റ്റൈൽ ആണ്. Keyboard: MDN. ഇവ തെറ്റായി സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ ടൈപ്പിങ്ങ് സാധ്യമാകില്ല.
F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "ഗ്രാഫിക്ക് ഫോണ്ട്" സെലെക്ട് ചെയ്യുക. (പബ്ലിഷിങ്ങ് സോഫ്റ്റ്വെയറുകളിൽ "യൂണിക്കോഡ് ഫോണ്ട്", "സിസ്റ്റം യൂണിക്കോഡ്" എന്നിവ സാധാരണയായി
ഉപയോഗിക്കാറില്ല.)
ഇനി ടൈപ്പ് ചെയ്തു തുടങ്ങാം.
ഫോട്ടോഷോപ്പ് ടൈപ്പിങ്ങ് ഉദാഹരണം ചുവടെ:
മുകളിൽ കാണിച്ച വിന്റോയിൽ "GIST-MLTTChippi" ഫോണ്ടാണ് ഉപയോഗിക്കുന്നത്. ഫോണ്ട് ടൈപ്പ്: ഗ്രാഫിക്ക്.
കോറൽഡ്രോ ടൈപ്പിങ്ങ് ഉദാഹരണം ചുവടെ:
മുകളിൽ കാണിച്ച വിന്റോയിൽ "GIST-MLTTAswathi" ഫോണ്ടാണ് ഉപയോഗിക്കുന്നത്. ഫോണ്ട് ടൈപ്പ്: ഗ്രാഫിക്ക്.
ഫോണ്ടുകളിലെ പാളിച്ചകൾ
"മലയാളം ഡോട്ട് നെറ്റ്" വിന്റോസിലെ എല്ലാ ആപ്ലിക്കേഷൻ പ്രോഗ്രാമുകളിലും ഒരേ പോലെ പ്രവർത്തിക്കുന്നു. എന്നാൽ ചില പ്രോഗ്രാമുകളിൽ ടൈപ്പ് ചെയ്യുമ്പോൾ എന്തെങ്കിലും പാളിച്ചകൾ കണ്ടേക്കാം. ഇത് മലയാളം ഡോട്ട് നെറ്റിന്റെ കുഴപ്പമല്ല.
ഉദാഹരണത്തിന് ഫോട്ടോഷോപ്പിലും കോറൽഡ്രോയിലും ML-TT ഫോണ്ടുകളിൽ "ണ്ട" എന്ന അക്ഷരം ലഭിക്കില്ല. ഈ കുഴപ്പം യഥാർത്ഥത്തിൽ ഫോണ്ടിലെ "ണ്ട" യുടെ സ്ഥാനത്തിന്റെ (placement) കുഴപ്പമാണ്. ഈ പ്രശ്നം പിന്നീട് സി-ഡാക്ക് അവരുടെ GIST-MLTT ഫോണ്ടുകളിൽ "ണ്ട" യുടെ സ്ഥാനം മാറ്റി പരിഹരിച്ചിട്ടുണ്ട്. പക്ഷേ "ണ്ട"യുടെ placement വേർഡിൽ പ്രശ്നമൊന്നുമുണ്ടാക്കുന്നില്ല.
ഏതെങ്കിലും ഫോണ്ടിൽ കുഴപ്പം കാണുമ്പോൾ വേറൊരു ഫോണ്ട് സ്റ്റൈലുള്ള ഫോണ്ട് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ സാധിക്കും.
നോട്ട്പാഡിൽ
ടൈപ്പ്
ചെയ്യാൻ
നോട്ട്പാഡ് തുറക്കുക.
ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.
വിന്റോസിലും
മലയാളം!
എക്സ്പ്ലോറർ വിന്റോ തുറക്കുക.
ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.
ഇനി വിന്റോസിൽ ഫയലുകളുടെ പേരും മറ്റും മലയാളത്തിൽ ടൈപ്പ് ചെയ്തു തുടങ്ങാം. (വിന്റോസിൽ യൂണിക്കോഡ് സപ്പോർട്ട് വേണം)
മലയാളത്തിൽ
ഗൂഗിൾ
ചെയ്യാൻ
നിങ്ങളുടെ ഇഷ്ട ബ്രൗസർ തുറക്കുക.
ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.
ഇനി ബ്രൗസ് ചെയ്തു തുടങ്ങാം. സേർച്ച് വിന്റോയിൽ മലയാളം വാക്കുകൾ സേർച്ച് ചെയ്യാം. റിസൾട്ടിൽ മിക്കതും മലയാളം പേജുകളായിരിക്കും.
മലയാളത്തിൽ സേർച്ച് മാത്രമല്ല ഇനി മലയാളത്തിൽ തന്നെ നിങ്ങൾക്ക് വെബ്സൈറ്റ് ഫീഡ്ബാക്കുകളും നൽകാം. ബ്ലോഗ്ഗിങ്ങിനും നിങ്ങൾക്ക് "സിസ്റ്റം യൂണിക്കോഡ്" ഉപയോഗിക്കാം.
ഇന്നുവരേ നിങ്ങൾ കാണാത്ത വെബ്ബിലെ മലയാളം ലോകം ഇനി നിങ്ങൾക്ക് സ്വന്തം!
മലയാളത്തിൽ
ചാറ്റ്
ചെയ്യാൻ
നിങ്ങളുടെ ഇഷ്ട മെസ്സഞ്ജർ തുറക്കുക.
ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.
ഇനി ചാറ്റ് ചെയ്തു തുടങ്ങാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ചാറ്റിങ്ങിൽ രണ്ടുകൂട്ടരുടെ സിസ്റ്റത്തിലും യൂണിക്കോഡ് സപ്പോർട്ട് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അവർക്കും ടൈപ്പിങ്ങ് ചെയ്യാൻ സോഫ്റ്റ്വെയർ സംവിധാനം ഉണ്ടായിരിക്കണം.
ഇനി യൂണിക്കോഡ് സപ്പോർട്ടില്ലെങ്കിലും ഫോണ്ടുകൾ മാറ്റി വേണമെങ്കിൽ ഗ്രാഫിക്ക് ഫോണ്ട് ഉപയോഗിച്ചും ചാറ്റ് ചെയ്യാം.
ഇൻസ്ക്രിപ്റ്റ് കീബോർഡ് സപ്പോർട്ട്
മലയാളം ഡോട്ട് നെറ്റിന്റെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സവിശേഷതയാണ് Inscript Keyboard Support.
Indian Script (Malayalam), InScript Malayalam.
ഇന്ത്യൻ ഭാഷാ ലിപികൾക്ക് വേണ്ടി സി-ഡാക്ക് നിർമ്മിച്ച പ്രമാണിക കീബോർഡാണ് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ ഗവൺമെന്റ് തന്നെ അംഗീകരിച്ച കീബോർഡ് ലേഔട്ടാണിത്. ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്.
Inscript Malayalam Layout:
മലയാളം ഡോട്ട് നെറ്റിൽ ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ "ടൂൾസ് -> ഓപ്ഷൻസ്" സെലെക്ട് ചെയ്യുക. എന്നിട്ട് കീബോർഡിന്റെ സ്ഥാനത്ത് "Inscript Keyboard" സെലെക്ട് ചെയ്യുക. ഇപ്പോൾ മലയാളം ഡോട്ട് നെറ്റ് Inscript mode ആയി. തിരിച്ച് "Malayalam Dot Net Keyboard"-ലേക്ക് മാറാനും ഇതേ രീതി പിന്തുടരുക.
വേർഡ് ടെംപ്ലേറ്റ്സ്
മലയാളം ഡോട്ട് നെറ്റ് എല്ലാ രീതിയിലും ഒരു മലയാളിയുടെ ടൈപ്പിങ്ങ് അനായാസമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിനൊരുദാഹരണമാണ് സോഫ്റ്റ്വെയറിന്റെ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള വേർഡ് ടെംപ്ലേറ്റ്സ്.
ടെംപ്ലേറ്റുകൾ മുൻകൂട്ടി ടൈപ്പ് ചെയ്തു വച്ചിട്ടുള്ള വേർഡ് ഫയലുകൾ ആണ്. ഇവ ടൈപ്പിങ്ങ് എളുപ്പമാക്കും.
സോഫ്റ്റ്വെയറിന്റെ കൂടെയുള്ള ടെംപ്ലേറ്റുകൾ എല്ലാം ഉപയോഗ്യമല്ല. എന്നാൽ ഒട്ടനവധി സാമ്പിളുകൾ ഈ ടെംപ്ലേറ്റുകളിൽ നിന്ന് ലഭിക്കും.
വേർഡ് ടെംപ്ലേറ്റ്സ് തുറക്കാൻ "ടൂൾസ്" മെനുവിൽ "ഓപ്പൻ വേർഡ് ടെംപ്ലേറ്റ്സ്" എന്ന മെനു ഓപ്ഷൻ ഉപയോഗിക്കുക. ഇത് "F2" ഉപയോഗിച്ചും തുറക്കാം.
കൂടുതൽ ടെംപ്ലേറ്റ്സ്
മലയാളം ഡോട്ട് നെറ്റിൽ നിങ്ങൾക്ക് സ്വന്തം ടെംപ്ലേറ്റുകൾ ചേർക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഡെസ്ക്ടോപ്പിൽ "Templates" എന്ന പേരിൽ ഒരു ഫോൾഡർ ഉണ്ടാക്കുക. അതിലേക്ക് വേണ്ടുന്ന ടെംപ്ലേറ്റുകൾ കോപ്പി ചെയ്യുക.
ടെംപ്ലേറ്റുകൾ .DOT, .DOTX എന്നീ ഫോർമാറ്റുകളിലാണെങ്കിൽ ഉത്തമം. വേർഡിൽ ടൈപ്പ് ചെയ്ത് സ്വന്തമായി ടെംപ്ലേറ്റുകൾ ഡിസൈൻ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
അടുത്ത തവണ വേർഡ് ടെംപ്ലേറ്റ്സ് തുറക്കുമ്പോൾ സ്വന്തം ടെംപ്ലേറ്റ് ലൈബ്രറി നിങ്ങൾക്ക് കാണാം.
ട്രബിൾഷൂട്ടിങ്ങ് (Troubleshooting)
താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളൊക്കെ പരിശോധിക്കുക.
സ്ക്രോൾ ലോക്ക് ON/OFF ആണോ എന്ന് പരിശോധിക്കുക.
Scr Lk ON: Disable Malayalam Keyboard
Scr Lk OFF: Enable Malayalam Keyboard
"മലയാളം മോഡ്" -ലെ "ശരി" അടയാളം പരിശോധിക്കുക.
"ഇല്ല": Malayalam Keyboard Disabled
"ഉണ്ട്": Malayalam Keyboard Enabled
ഫോണ്ട് ടൈപ്പ് പരിശോധിക്കുക: "സിസ്റ്റം യൂണിക്കോഡ്", "യൂണിക്കോഡ് ഫോണ്ട്", "ഗ്രാഫിക്ക് ഫോണ്ട്". ഇത് ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന ഫോണ്ടിനു അനുകൂലമാകണം.
വേർഡ് പ്രോസസ്സിങ്ങ് സോഫ്റ്റ്വെയറുകളിൽ Spell-checking/Auto-correct ഉണ്ടെങ്കിൽ Disable ചെയ്താൽ നന്ന്. ടൈപ്പ് ചെയ്യവേ ഉണ്ടാകുന്ന Automatic capitalization പോലുള്ള കാര്യങ്ങൾ കോണ്ടുള്ള പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ Undo (Ctrl+Z) ഉപയോഗിച്ചാൽ പരിഹരിക്കാനാകും.
താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളൊക്കെ പരിശോധിക്കുക.
ഫോണ്ട് ടൈപ്പിൽ "യൂണിക്കോഡ് ഫോണ്ട്" ഉപയോഗിക്കേണ്ട സ്ഥാനത്ത് "സിസ്റ്റം യൂണിക്കോഡ്" അല്ലെങ്കിൽ മറിച്ചോ ഉപയോഗിക്കുന്നുണ്ടോ?
ചില ഫോണ്ടുകളിൽ പൂർണ്ണമായി യൂണിക്കോഡ് പിൻബലം ഉണ്ടാവില്ല. ഇതും ഇത്തരം പ്രശ്നത്തിനു കാരണമാകാം. ഉപയോഗിക്കുന്ന ഫോണ്ട് മാറ്റിനോക്കുക.
FEEDBACKS, SUGGESTIONS, IMPROVEMENTS
ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ എന്നും മലയാളം ഡോട്ട് നെറ്റിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഒന്നാം പതിപ്പിൽ നിന്ന് രണ്ടാമത്തേതിലേക്ക് വരുമ്പോൾ മാറ്റങ്ങൾ കുറച്ചൊന്നുമല്ല കാണാൻ സാധിക്കുന്നത്.
സോഫ്റ്റ്വെയർ ഉപയോഗിക്കുമ്പോഴാണ് അതിനേക്കുറിച്ച് അഭിപ്രായങ്ങൾ തോന്നുക. ഇത് മനസ്സിലാക്കി അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകി ഞങ്ങൾ ഒരുക്കിയ ഓപ്ഷനാണ് "സെന്റ് ഫീഡ്ബാക്ക്".
മലയാളം ടൈപ്പിങ്ങ് സംബന്ധിയായ കാര്യങ്ങൾ എന്തുമാകട്ടേ, പുതിയ ആശയങ്ങൾ, അഭിപ്രായങ്ങൾ, കസ്റ്റമൈസേഷൻ, തിരുത്തലുകൾ, എന്നിവ മുതൽ സെയിൽസ് എൻക്വയറി വരെ ഈ-മെയിൽ തുറക്കാതെ തന്നെ Ctrl+F (അല്ലെങ്കിൽ Help മെനുവിൽ Send Feedback) ഉപയോഗിച്ച് ഞങ്ങളെ എഴുതിയറിയിക്കാം. നിങ്ങളുടെ വിലപ്പെട്ട കത്തുകൾക്ക് വേണ്ടി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!
(ഈ സൗകര്യം ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.)
മലയാളം
ഡോട്ട്
നെറ്റ് – കസ്റ്റമൈസേഷൻ
മലയാളം ഡോട്ട് നെറ്റ് മലയാളികളുടെ ടൈപ്പിങ്ങ് ആവശ്യങ്ങൾക്കെല്ലാം ഉതകുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ മലയാളം ഫോണ്ട് നിർമ്മാതാക്കളുടേയും വ്യത്യസ്ത രീതിയിലുള്ള ഫോണ്ടുകൾ ഒരേ കീബോർഡിന്റെ കുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യം ഞങ്ങൾ ഏറേക്കുറേ സാധിച്ചു കഴിഞ്ഞു.
എന്നാൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മലയാളം ഡോട്ട് നെറ്റ് ടീം പുതിയ മാറ്റങ്ങൾക്ക് അനുകൂലമാണ്. ഏതെങ്കിലും വിധത്തിൽ സോഫ്റ്റ്വെയർ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞങ്ങളെ എഴുതിയറിയിക്കുക.
നിങ്ങൾ നൽകുന്ന പുതിയ ഫീച്ചറുകൾ ഞങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ ഏറ്റവും പുതിയ വേർഷൻ നിങ്ങൾക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നു. ഇത് ഫീച്ചർ ആദ്യം എഴുതിയറിയിക്കുന്നവർക്ക് മാത്രമാണ്.
Email: support@zephyreonline.com
Malayalam Dot Net - OEM Editions
മലയാളം ഡോട്ട് നെറ്റ് സോഫ്റ്റ്വെയർ സ്വന്തം ബ്രാൻഡിങ്ങിൽ മാർക്കറ്റ് ചെയ്യാനാഗ്രഹിക്കുന്നവർ മുകളിൽ പറയുന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.
മലയാളം ഡോട്ട് നെറ്റ് സർട്ടിഫിക്കേഷൻ കോഴ്സ്
മലയാളം ടൈപ്പിങ്ങിൽ ഏറ്റവും മികച്ച സോഫ്റ്റ്വെയർ ഇതാ ഇപ്പോൾ കോഴ്സ് രൂപത്തിൽ നിങ്ങളുടെ സമക്ഷത്തെത്തിയിരിക്കുന്നു.
പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ജോലി ആവശ്യങ്ങൾക്ക് ഈ കോഴ്സ് ഒരു മുതൽക്കൂട്ടായിരിക്കും. മറ്റു സോഫ്റ്റ്വെയറുകളിൽ ടൈപ്പിങ്ങ് പഠിച്ചവർക്ക് ഈ കോഴ്സ് കൊണ്ട് അനായാസമായ പുതിയ കമ്പ്യൂട്ടിങ്ങ് ശൈലി സ്വന്തമാക്കാം.
കോഴ്സ്-കിറ്റിലൂടെ സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതുമയേറിയ പോർട്ടബിൾ വേർഷനും നിങ്ങൾക്ക് സ്വന്തം.
കൂടുതൽ വിവരങ്ങൾക്ക് താഴേ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
http://www.MalayalamDotNet.com
മലയാളം
ഡോട്ട്
നെറ്റ് - പേരിലെന്തിരിക്കുന്നു?
ഈ സോഫ്റ്റ്വെയർ നാളിതുവരെയുള്ളതിൽവെച്ചേറ്റവും മികച്ച ടെക്ക്നോളജിയാണ് ഉപയോഗിക്കുന്നത്. ആവശ്യമനുസരിച്ച് ഇന്റർനെറ്റ്, ഈ-മെയിൽ, ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഡിടിപി ആവശ്യങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാം. വിന്റോസ് വിസ്റ്റ, വിന്റോസ്-7 എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലുള്ള യൂസർ ആക്സസ് കൺട്രോൾ പോലുള്ള കാര്യങ്ങളേയും പരിഗണിച്ചുകൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.
അത്യന്താധുനികമായ ഇത്തരം ടെക്ക്നോളജിയുടെ സഹായത്തോടെ നിർമ്മിച്ചതിനാലാണ് പേരിൽ "ഡോട്ട് നെറ്റ്" എന്ന് ചേർത്തത്.
ബ്രൗസ്
ചെയ്യാൻ
നല്ല
ലിങ്കുകൾ
Courtesy and Credits: Malayalam Dot Net Software (2009-2011)
Courtesy: C-DAC (Govt of India), Prof. RK Joshi, Rajith Kumar KM
ML-TTRevathi Font.
RaghuMalayalam Font.
Courtesy: KH Hussain, Rachana Akshara Vedi, Suresh P.
Rachana Font.
Meera Font.
Courtesy: Kevin & Siji
AnjaliOldLipi Unicode Font Authors.
Courtesy: Varamozhi Project
Inspiration for Malayalam Dot Net.
Website Author.
Software Design Comments, Suggestions and Feedbacks.
Software Author.
User Manual Author.
Cover Designs.
Update History:
2011 Mar 28: Malayalam Dot Net v2.0, KBR
2011 Mar 19: Intermediate release, KBR
2009 Aug 07: Malayalam Dot Net v1.0, KBR
2009 Jun 15: Intermediate release, KBR
2009 Jun 11: Original Release document, KBR