Search all of Zephyre

Custom Search

Saturday, June 25, 2011

Font Style Converter – Convert Between Malayalam Fonts



 

മലയാളം ഡോട്ട് നെറ്റിനു ശേഷം സെഫയർ ഇന്നൊവേഷൻസിന്റെ അടുത്ത ആവിഷ്കാരമാണ് ഫോണ്ട് സ്റ്റൈൽ കൺ‌വേർട്ടർ.


 

ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് രംഗത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് വ്യത്യസ്ത ഫോണ്ട് നിർമ്മാതാക്കളുടെ വ്യത്യസ്തമായ ഫോണ്ട് സ്റ്റൈലുകൾ. ഫോണ്ടുകൾ നിർമ്മിക്കുന്നതിനു ഒരു മാനദണ്ഡം ഇല്ലാത്തതാണ് ഇത്രയും ഫോണ്ട് സ്റ്റൈലുകൾ ഉണ്ടാകാൻ കാരണം. ചില ഫോണ്ട് നിർമ്മാതാക്കൾ അവരുടെ സോഫ്റ്റ്‌വെയറിൽ മാത്രം പ്രവർത്തിക്കുന്ന രീതിയിൽ ഫോണ്ട് നിർമ്മിച്ചതും ഇത്തരത്തിൽ വ്യത്യസ്ത സ്റ്റൈലുകൾ ഉണ്ടാവാൻ കാരണമായിട്ടുണ്ട്.


 

എന്താണ് ഫോണ്ട് സ്റ്റൈൽ?


 



 

മുകളിൽ കൊടുത്തിരിക്കുന്ന രണ്ട് വ്യത്യസ്ത ഫോണ്ടുകളുടെ കാരക്ടർ മാപ്പ് ശ്രദ്ധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാം ഫോണ്ടുകളിൽ ഓരോ അക്ഷരങ്ങളുടേയും സ്ഥാനം വെവ്വേറേയാണെന്ന്. അതിനാൽ ഇവയുടെ ഫോണ്ട് സ്റ്റൈൽ വ്യത്യസ്തമാണ്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല.


 

ആദ്യത്തേ ഫോണ്ടിൽ "" എന്ന അക്ഷരം ലഭിക്കാൻ ടൈപ്പ് ചെയ്യുന്ന കാരക്ടർ രണ്ടാമത്തേ ഫോണ്ടിലേക്ക് മാറ്റുമ്പോൾ അവിടെ "*" എന്ന അക്ഷരമാണ് ലഭിക്കുക. അതേ സമയം രണ്ടാമത്തേ ഫോണ്ടിലെ "" ഒന്നാമത്തേതിലേക്ക് മാറ്റുമ്പോൾ "" ആകും. ഫോണ്ട് സ്റ്റൈൽ മാറുമ്പോൾ ഓരോ അക്ഷരവും വെവ്വേറേ അക്ഷരങ്ങളായി മാറും.


 

ആദ്യത്തേ ഫോണ്ടിൽ "മലയാളം" എന്ന് ടൈപ്പ് ചെയ്ത ശേഷം രണ്ടാമത്തേ ഫോണ്ടിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്നത് "ടണഠലത'" എന്നാകും. അതേപോലെ രണ്ടാമത്തേ ഫോണ്ടിൽ "മലയാളം" എന്ന് ടൈപ്പ് ചെയ്ത ശേഷം ഒന്നാമത്തേ ഫോണ്ടിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്നത് "ഛാഹ്നെിക്ക" എന്നാകും. എന്നാൽ ഒരേ ഫോണ്ട് സ്റ്റൈലിലുള്ള ഫോണ്ടുകൾ തമ്മിൽ മാറുമ്പോൾ ഇത്തരത്തിൽ അക്ഷരങ്ങൾ മാറില്ല.


 

ഫോണ്ട് സ്റ്റൈൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ


 

വ്യത്യസ്ത ഫോണ്ട് സ്റ്റൈലുകൾ തമ്മിൽ ഇത്രയും വ്യത്യാസമുള്ളപ്പോൾ നേരത്തേ ടൈപ്പ് ചെയ്തിട്ടുള്ള ഒരു വലിയ മാറ്റർ മുഴുവൻ വേറേ സ്റ്റൈലിലേക്ക് മാറ്റുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് സങ്കൽപ്പിക്കാവുന്നതിലുമപ്പുറത്താണ്.


 

നിങ്ങളൊരു ഡിടിപി പ്രൊഫഷണൽ ആണെങ്കിൽ ഫോട്ടോഷൊപ്പ്, കോറൽഡ്രോ എന്നീ പ്രോഗ്രാമുകളിൽ ടൈപ്പ് ചെയ്യുമ്പോഴും പലപ്പോഴും വാക്കുകൾ ഇഷടപ്പെട്ട ഫോണ്ടിലേക്ക് മാറ്റുമ്പോൾ ഇത്തരത്തിൽ അക്ഷരങ്ങൾ മാറാൻ ഇടയുണ്ട്.


 

ഇനി നിങ്ങളൊരു വെബ്സൈറ്റ് ഡെവലപ്പർ ആണെങ്കിൽ ലഭിക്കുന്ന മാറ്റർ ഒരു ഫോണ്ട് സ്റ്റൈലിൽ നിന്ന് വേറൊന്നിലേക്ക് മാറ്റുന്നത് ഒഴിവാക്കാനാവില്ല. ഉദാഹരണത്തിന് ഇപ്പോൾ ഉള്ള വെബ്സൈറ്റ് MLTT ഫോണ്ടിൽ ചെയ്തിട്ടുള്ളതും ഇനി വേണ്ടത് യൂണിക്കോഡ് സപ്പോർട്ടുള്ള സൈറ്റുമാണെങ്കിൽ പറയുകയേ വേണ്ട. എല്ലാം വീണ്ടും ടൈപ്പ് ചെയ്യേണ്ടി വന്നേക്കാം!


 

വെബ്സൈറ്റിൽ നിന്ന് ന്യൂസ് ശേഖരിക്കുന്ന പതിവുള്ളവർക്ക് ഓരോ ന്യൂസ്പേപ്പറുകളുടേയും വ്യത്യസ്ത ഫോണ്ട് സ്റ്റൈൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.


 

എഴുത്തുകൾ, ഡിടിപി വർക്കുകൾ, ലീഗൽ ഡോക്യൂമെന്റുകൾ, ആപ്ലിക്കേഷൻ ഫോമുകൾ, വെബ്സൈറ്റുകൾ, കഥ/കവിത സമാഹാരങ്ങൾ, പത്രങ്ങൾ, എന്നിങ്ങനെ എല്ലാ കാര്യങ്ങളുടേയും ഫോണ്ട് സ്റ്റൈൽ എളുപ്പത്തിൽ വേറൊന്നിലേക്ക് മാറ്റാൻ ഇപ്പോൾ നിങ്ങൾക്ക് സാധിക്കും - ഫോണ്ട് സ്റ്റൈൽ കൺ‌വേർട്ടർ ഉണ്ടെങ്കിൽ!


 

ഫോണ്ട് സ്റ്റൈൽ കൺ‌വേർട്ടർ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്ന കൺ‌വേർഷനുകൾ ചുവടെ:

SOURCE FONT STYLES

SUPPORTED CONVERSIONS

System Unicode

System Unicode

Unicode TTF

Unicode TTF

Jacobs Fonts

Jacobs Fonts

Manorama Font

Manorama Font

Mathrubhumi Font

Mathrubhumi Font

Malayalam True Type (GIST, C-DAC)

Malayalam True Type (GIST, C-DAC)

Malayalam Web TT (MLW, C-DAC)

Malayalam Web TT (MLW, C-DAC)

Malayalam True Type (MLTT, C-DAC)

Malayalam True Type (MLTT, C-DAC)

Shakti Office Fonts

Shakti Office Fonts

Akruti Fonts

Akruti Fonts

Thoolika Font

Thoolika Font

Kalakaumudi Font

Kalakaumudi Font

Shree Lipi Fonts

Shree Lipi Fonts

Chowara Font

Chowara Font

JPC Fonts

JPC Fonts

ML Fonts

ML Fonts

Deshavani Font

Deshavani Font

Haritha Font

Haritha Font


 


 

ഫോണ്ട് സ്റ്റൈൽ കൺ‌വേർട്ടർ 3 വ്യത്യസ്തമായ രീതികളിൽ ഉപയോഗിക്കാൻ സാധിക്കും.

  1. അക്ഷരങ്ങൾ ആപ്ലിക്കേഷൻ വിന്റോയിലേക്ക് കോപ്പി ചെയ്ത് കൺ‌വേർട്ട് ചെയ്യുന്ന രീതി: ഇതാണ് ഏറ്റവും എളുപ്പമുള്ള രീതി. കൺ‌വേർട്ട് ചെയ്യേണ്ട അക്ഷരങ്ങൾ കോപ്പി ചെയ്ത ശേഷം കൺ‌വേർട്ട് ചെയ്യേണ്ട "സോഴ്സ് ഫോണ്ട് സ്റ്റൈൽ", "ടാർഗറ്റ് ഫോണ്ട് സ്റ്റൈൽ" എന്നിവ സെറ്റ് ചെയ്യുക. എന്നിട്ട് ഫയൽ->കൺ‌വേർട്ട് സെലക്ട് ചെയ്യുക.
  2. അക്ഷരങ്ങൾ യഥാസ്ഥാനത്ത് കൺ‌വേർട്ട് ചെയ്യുന്ന രീതി: ഫോട്ടോഷോപ്പ്, കോറൽഡ്രോ പോലുള്ള പ്രോഗ്രാമിൽ എഡിറ്റ് ചെയ്യുമ്പോൾ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്യാൻ ആദ്യം ഫയൽ->ക്വിക് കൺ‌വേർട്ട് സെലക്ട് ചെയ്യുക. ഫോട്ടോഷോപ്പിൽ അക്ഷരങ്ങൾ സെലക്ട് ചെയ്യുക. എന്നിട്ട് കോപ്പി ചെയ്യുക. എന്നിട്ട് കീബോർഡിലെ Pause Break button ഉപയോഗിക്കുക. അപ്പോൾ അക്ഷരങ്ങൾ യഥാസ്ഥാനത്തു താനെ കൺ‌വേർട്ട് ആകുന്നത് കാണാം.
  3. അക്ഷരങ്ങൾ കൺ‌വേർട്ട് ചെയ്ത് താനെ വേർഡിലേക്ക് സേവ് ചെയ്യുന്ന രീതി: ഈ രീതി ഏറ്റവും പ്രയോജനപ്പെടുന്നത് വെബ് ഡെവലപ്പർ, പത്ര ടിവി മാധ്യമങ്ങൾ എന്നീ കിടകളിൽ പ്രവർത്തിക്കുന്നവർക്കായിരിക്കും. കാരണം അക്ഷരങ്ങൾ ഒരേ പേജിൽ വ്യത്യസ്ത കോളങ്ങളിലോ ഫ്രേമുകളിലോ നിന്ന് തിരഞ്ഞെടുത്ത് വേണം കൺ‌വേർട്ട് ചെയ്യാൻ. ഇതിനായി ആദ്യം ഫയൽ->മേക്ക് വേർഡ് ഡോക്യൂമെന്റ് സെലക്ട് ചെയ്യുക. എന്നിട്ട് അടുത്ത സ്ക്രീനിൽ ഒരു വേർഡ് ഡോക്യൂമെന്റ് തിരഞ്ഞെടുക്കുക. ഇനി കൺ‌വേർട്ട് ചെയ്യേണ്ട അക്ഷരങ്ങൾ സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. എന്നിട്ട് കീബോർഡിലെ Pause Break button ഉപയോഗിക്കുക. ഇതോടെ കൺ‌വേർട്ട് ചെയ്ത അക്ഷരങ്ങൾ നേരത്തേ സൂചിപ്പിച്ച വേർഡ് ഡോക്യൂമെന്റിൽ പോയിച്ചേരും.


 

  • ഫോണ്ട് സ്റ്റൈൽ കൺ‌വേർട്ടർ ഒരു ലൈഫ്‌ടൈം ഇൻ‌വെസ്റ്റ്മെന്റ് ആണ്.
  • ഇത് നിങ്ങളുടെ കൺ‌വേർഷൻ ജോലികൾ എളുപ്പമാക്കിത്തരുന്നു. ഇനി ടൈപ്പിങ്ങ് ജോലിയും കൺ‌വേർഷനും ആരേയും ആശ്രയിക്കാതെ സ്വയം ചെയ്യാം.
  • യൂണിക്കോഡ് കൺ‌വേർഷൻ ഉൾപ്പെടെ മലയാളത്തിലേ എല്ലാ പ്രമുഖ ഫോണ്ടുകളുടേയും പരസ്പരം കൺ‌വേർഷൻ സാധ്യമാക്കിത്തരുന്നു.
  • കൺ‌വേർട്ട്, ക്വിക് കൺ‌വേർട്ട് മോഡ്, മേക്ക് വേർഡ് ഡോക്യൂമെന്റ് എന്നിങ്ങനേ 3 മോഡുകളിലുള്ള പ്രവർത്തനം എല്ലാത്തരത്തിലുള്ള കൺ‌വേർഷൻ ജോലികൾക്കും ഈ സോഫ്റ്റ്‌വെയറിനേ ഏറ്റവും മികച്ചതാക്കുന്നു.


 


 

ഡ്രൈവ് വാറണ്ടി:

ഡ്രൈവ് ഈ സോഫ്റ്റ്‌വെയർ ഡിസ്റ്റ്രിബ്യൂട്ട് ചെയ്യാൻ ഒരു മാധ്യമം മാത്രമാണ്. 6 മാസമാണ് ഡ്രൈവ് വാറണ്ടി. ഡ്രൈവ് ഈ കാലയളവിൽ എന്തെങ്കിലും വിധത്തിൽ പ്രവർത്തനരഹിതമായാൽ വാങ്ങിയ സ്ഥലത്ത് ഒറിജിനൽ ബിൽ സഹിതം തിരിച്ചേൽപ്പിക്കുക. വാറണ്ടി ബാധകമാണെങ്കിൽ ഒരു ദിവസം മുതൽ ഒരാഴ്ചയ്ക്കകം പുതിയ ഡ്രൈവ് നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നു. ഡ്രൈവിന്റെ പുറമേ കേടുപാടുകൾ ഉണ്ടെങ്കിൽ ഈ വാറണ്ടി ലഭിക്കില്ല.

വാറണ്ടി കാലയളവിനു ശേഷം ഏതെങ്കിലും വിധത്തിൽ ഡ്രൈവ് തകരാറിലായാൽ: പഴയ ഡ്രൈവ് മുകളിൽ പറഞ്ഞ പോലെ തിരിച്ചേൽപ്പിച്ച് പുതിയ ഡ്രൈവ് സ്വന്തമാക്കാം. ഇതിനു പുതിയ ഡ്രൈവിന്റെ വിലയായി 500 രൂപ ചാർജ്ജ് ചെയ്യുന്നതാണ്.

ശ്രദ്ധിക്കുക: പുതിയ ഡ്രൈവ് ലഭിക്കുമ്പോൾ ഒറിജിനൽ ബിൽ തിരിച്ചു വാങ്ങാൻ മറക്കരുത്.

Malayalam Dot Net - Malayalam Typing Software User Manual


 


aebmfw tUm«v s\äv

സമ്പൂർണ്ണ മലയാളീകരണം കമ്പ്യൂട്ടറിൽ

MDNv2


 


 


 

മലയാളം ഡോട്ട് നെറ്റ് ഉപയോഗിച്ച് മലയാളത്തിൽ വേർഡിൽ ടൈപ്പ് ചെയ്യാൻ, ഗൂഗിൾ ചെയ്യാൻ, ചാറ്റ് ചെയ്യാൻ, എന്നിങ്ങനെ സിസ്റ്റത്തിൽ മലയാളീകരണം എങ്ങനെ സാധിക്കും എന്ന് വിശദമായി പ്രതിപാദിക്കുന്ന സമ്പൂർണ്ണ യൂസർ ഗൈഡ്. മലയാളവും കമ്പ്യൂട്ടറും സമന്വയിപ്പിച്ച് രസകരമായ കമ്പ്യൂട്ടിങ്ങ് നിങ്ങൾക്ക് സ്വന്തമാക്കാം. ഇന്റർനെറ്റിൽ ഇന്നേവരെ നിങ്ങൾ കാണാത്ത വെബ്ബിലെ മലയാളം ലോകം ഇനി നിങ്ങൾക്ക് സ്വന്തം!

Copyright (c) 2009-2011, www.MalayalamDotNet.com

Contents

മലയാളം ഡോട്ട് നെറ്റിലേയ്ക്ക് സ്വാഗതം    4

സിസ്റ്റം യൂണിക്കോഡ് (System Unicode)    4

യൂണിക്കോഡ് ട്രൂ ടൈപ്പ് ഫോണ്ടുകൾ (Unicode Fonts)    4

ഗ്രാഫിക്ക് ട്രൂ ടൈപ്പ് ഫോണ്ടുകൾ (Graphic Fonts)    5

മലയാളം ഡോട്ട് നെറ്റ് - പ്രത്യേകതകൾ:    6

വേർഷൻ 2-ന്റേ സവിശേഷതകൾ    7

ചിത്രം: പ്രാക്ടീസ് മോഡ്    9

ചിത്രം: ക്വിക് എഡിറ്റ് മോഡ്    9

ഫോണ്ട് പ്രിവ്യു    10

കാരക്ടർ മാപ്പ്    11

ഫോണ്ട് ടൈപ്പും ഫോണ്ട് സ്റ്റൈലും    12

ഫോണ്ട് ഡൗൺലോഡ്    18

നേരിട്ട് ഡൗൺലോഡ് ചെയ്യാൻ (Manual downloading)    18

ഡൗൺലോഡ് വിസാർഡ് (Automatic downloading)    18

യൂണികോഡ് സപ്പോർട്ട്    20

പ്രയോഗങ്ങൾ    21

അക്ഷരങ്ങൾ    21

സ്വരാക്ഷരങ്ങൾ    22

വ്യഞ്ജനാക്ഷരങ്ങൾ    22

ചില്ലക്ഷരങ്ങൾ    23

കൂട്ടക്ഷരങ്ങൾ    24

പ്രത്യേക അക്ഷരങ്ങൾ    25

വേർഡിൽ ടൈപ്പ് ചെയ്യാൻ    26

എക്സലിൽ ടൈപ്പ് ചെയ്യാൻ    28

ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് (dtp)    29

ഫോണ്ടുകളിലെ പാളിച്ചകൾ    31

നോട്ട്പാഡിൽ ടൈപ്പ് ചെയ്യാൻ    32

വിന്റോസിലും മലയാളം!    33

മലയാളത്തിൽ ഗൂഗിൾ ചെയ്യാൻ    34

മലയാളത്തിൽ ചാറ്റ് ചെയ്യാൻ    35

ഇൻസ്ക്രിപ്റ്റ് കീബോർഡ് സപ്പോർട്ട്    36

Inscript Malayalam Layout:    36

വേർഡ് ടെംപ്ലേറ്റ്സ്    37

ട്രബിൾഷൂട്ടിങ്ങ് (Troubleshooting)    38

FEEDBACKS, SUGGESTIONS, IMPROVEMENTS    39

മലയാളം ഡോട്ട് നെറ്റ് – കസ്റ്റമൈസേഷൻ    40

മലയാളം ഡോട്ട് നെറ്റ് സർട്ടിഫിക്കേഷൻ കോഴ്സ്    41

മലയാളം ഡോട്ട് നെറ്റ് - പേരിലെന്തിരിക്കുന്നു?    42

ബ്രൗസ് ചെയ്യാൻ നല്ല ലിങ്കുകൾ    43

Courtesy and Credits: Malayalam Dot Net Software (2009-2011)    44


 


 

മലയാളം
ഡോട്ട്
നെറ്റിലേയ്ക്ക്
സ്വാഗതം

ഇന്ത്യയിലാദ്യമായി മലയാളം ഭാഷയെ അർഹിക്കുന്ന പ്രാധാന്യത്തോടെ കമ്പ്യൂട്ടറിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് "മലയാളം ഡോട്ട് നെറ്റ്".

ഇംഗ്ലീഷ് ഭാഷയൊഴിച്ച് മറ്റേത് ഭാഷയ്ക്കും കമ്പ്യൂട്ടറിൽ വ്യത്യസ്ഥ തലങ്ങളിൽ ഉപയോഗിക്കുമ്പോൾ വ്യത്യസ്ഥമായ രീതിയിലുള്ള രൂപഘടനയാണ്. അവയിൽ ചിലത് ചുവടെ കൊടുത്തിരിക്കുന്നു.

സിസ്റ്റം
യൂണിക്കോഡ് (System Unicode)

ഓപ്പറേറ്റിങ്ങ് സിസ്റ്റം യൂണിക്കോഡ് രീതിയിൽ പെരുമാറണമെങ്കിൽ അതിൽ ഏറ്റവും അടിസ്ഥാനപരമായ ഫോണ്ടുകളും സജ്ജീകരണങ്ങളും യൂണിക്കോഡ് രീതിയെ അനുകൂലിക്കണം. അങ്ങനെ നിങ്ങളുടെ സിസ്റ്റം യൂണിക്കോഡാണെങ്കിൽ കമ്പ്യൂട്ടറിൽ നിങ്ങൾ സൂക്ഷിക്കുന്ന രേഖകളും (files), അവയുടെ പേരും (filenames) എല്ലാം യൂണിക്കോഡിൽ രേഖപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും. യൂണിക്കോഡിനെ കുറിച്ച് വിശദാംശങ്ങൾ ഒൺലൈൻ ലഭിക്കും. നിങ്ങളുടെ വിന്റോസ് സിസ്റ്റം യൂണിക്കോഡ് ആക്കാനുള്ള വഴി ഇവിടെ പരിശോധിക്കുക.

യൂണിക്കോഡ് ട്രൂ
ടൈപ്പ്
ഫോണ്ടുകൾ (Unicode Fonts)

സിസ്റ്റത്തിന്റെ ഭാഷയുടെ അത്യന്താപേക്ഷികമായ ഘടനയാണ് യൂണിക്കോഡ്. ഇതിനെ ആസ്പദമാക്കി തയാറാക്കിയ ഫോണ്ടുകളാണ് യൂണിക്കോഡ് ഫോണ്ടുകൾ. ഇത്തരത്തിൽ സിസ്റ്റം കോഡിങ്ങ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിക്കോഡ് ഫോണ്ടുകൾ ഇപ്പോൾ വളരെ വിരളമാണ്. അതിൽ പ്രധാനപ്പെട്ടവ ചുവടെ കൊടുത്തിരിക്കുന്നു.

  1. രചന (Rachana) 1999 (Created by Rachana Akshara Vedi)
  2. രഘുമലയാളം (RaghuMalayalam) 2005 (Created by C-DAC)


 

ഗ്രാഫിക്ക്
ട്രൂ
ടൈപ്പ്
ഫോണ്ടുകൾ (Graphic Fonts)

പല സോഫ്റ്റ്‍വെയർ നിർമ്മാതാക്കളും ഗ്രാഫിക്സ് ഫോണ്ടുകൾ മാർക്കറ്റിൽ സുലഭമാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഗവൺമെന്റ് സ്ഥാപിതമായ C-DAC ന്റെ (http://www.cdac.in/) പരിശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. ഇവയുപയോഗിച്ച് നല്ല ഡിസൈൻ സൃഷ്ടികൾ നടത്താൻ നിങ്ങൾക്ക് സാധിക്കും. ML-TT-/MLW-/GIST- ശൃംഘലയിലുള്ള മലയാളം ട്രൂ ടൈപ്പ് (MalayaLam-True Type) ഫോണ്ടുകളൊക്കെ സി-ഡാക്കാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

മലയാളം ഡോട്ട് നെറ്റിൽ മുകളിൽ പറഞ്ഞ എല്ലാ രീതിയിലുള്ള ഫോണ്ടുകൾക്കും പിന്തുണയുണ്ട്. നിങ്ങളുടെ അക്ഷരസംബന്ധമായ ആവശ്യം ഏതുമാകട്ടെ "മലയാളം ഡോട്ട് നെറ്റ്" നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻ‍തൂക്കം നൽകി അത് സോഫ്റ്റ്‍വെയറിൽ നടപ്പാക്കിയിട്ടുണ്ട്.

എഴുത്തിന്റെ കാര്യത്തിൽ മറ്റേതു സോഫ്റ്റ്‍വെയറിനേക്കാളും വ്യത്യസ്ഥമായൊരു സമീപനമാണ് മലയാളം ഡോട്ട് നെറ്റിനുള്ളത്. മലയാളം ഭാഷയുടെ സങ്കീർണ്ണതയും അതിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് അതിനോട് മാത്രം നീതിപുലർത്തിയാണ് "മലയാളം ഡോട്ട് നെറ്റ്" ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് മലയാളം കേന്ദ്രീകരിച്ചു നിർമ്മിച്ച സോഫ്റ്റ്‍വെയറാണ്.


 

മലയാളം
ഡോട്ട്
നെറ്റ് - പ്രത്യേകതകൾ:

  1. "ക്വിക് എഡിറ്റ്" മോഡിൽ നിന്നുകൊണ്ട് കമ്പ്യൂട്ടറിൽ എവിടെയും നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാം. ഫോണ്ടിന്റെ രീതി ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനും സാധിക്കും.
  2. "പ്രാക്ടീസ്" മോഡിലിരുന്നു കൊണ്ട് നിങ്ങൾക്ക് ഇംഗ്ലിഷ് മലയാളം വിവർത്തനം ഒരേ സമയം നോക്കി പഠിക്കാം.
  3. പരിപൂർണ്ണ സിസ്റ്റം യൂണിക്കോഡ് പിൻബലം.
  4. പരിപൂർണ്ണ യൂണിക്കോഡ് ട്രൂ ടൈപ്പ് ഫോണ്ട് പിൻബലം
  5. ഗ്രാഫിക്ക് ട്രൂ ടൈപ്പ് ഫോണ്ട് പിൻബലം
    1. ജേക്കബ് ഫോണ്ടുകൾ
    2. മനോരമ ഫോണ്ട്
    3. മാതൃഭൂമി ഫോണ്ട്
    4. എംഎൽടിടി/MLW/ജിസ്റ്റ് ഫോണ്ടുകൾ (സി-ഡാക്ക്)
    5. ശക്തി ഓഫീസ് ഫോണ്ടുകൾ
    6. ആകൃതി ഫോണ്ടുകൾ
    7. തൂലിക ഫോണ്ട്
    8. കലാകൗമുദി ഫോണ്ട്
    9. ശ്രീലിപി ഫോണ്ടുകൾ
  6. "ക്വിക് എഡിറ്റ്" മോഡിൽ മലയാളം കീബോർഡിൽ നിന്നും പെട്ടെന്ന് സാധാരണ കീബോർഡിലേയ്ക്കും തിരിച്ച് മലയാളത്തിലേയ്ക്കും മാറാൻ കമ്പ്യൂട്ടറിലെ സ്ക്രോൾ ലോക്ക് ബട്ടൻ ഉപയോഗിക്കാം.
    1. Scr Lk ON: Disable Malayalam Keyboard
    2. Scr Lk OFF: Enable Malayalam Keyboard
  7. "ക്വിക് എഡിറ്റ്" മോഡിൽ നിന്നു എപ്പോൾ വേണമെങ്കിലും മലയാളം ഡോട്ട് നെറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. "മലയാളം" മോഡ് എന്ന ബട്ടനിലെ "ശരി" അടയാളം കളഞ്ഞാൽ മതി.
  8. "പ്രാക്ടീസ്" മോഡിൽ ചെയ്ത സംഗതിയെല്ലാം വേണമെങ്കിൽ വേർഡിലേയ്ക്ക് മാറ്റാം. അതിനായി "എക്സ്‍പോർട്ട് ടു എംഎസ് വേർഡ്" എന്ന ബട്ടൻ ഉപയോഗിക്കാം. സിസ്റ്റത്തിൽ ഇതിനായി മൈക്രോസോഫ്റ്റ് വേർഡ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വേർഡ് ഇല്ലാത്ത സിസ്റ്റത്തിൽ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല.
  9. "പ്രാക്ടീസ്" മോഡിൽ ചെയ്ത സംഗതിയെല്ലാം വേണമെങ്കിൽ ആക്രോബാറ്റ് റീഡറിൽ വായിക്കാവുന്ന പിഡിഎഫ് ആക്കി മാറ്റാം. അതിനായി "സേവ് ആസ് പിഡിഎഫ്" എന്ന ബട്ടൻ ഉപയോഗിക്കാം. ഈ സൗകര്യം പിഡിഎഫ് റൈറ്റർ ഇല്ലാത്ത സിസ്റ്റത്തിൽ പോലും സാധിച്ചെടുക്കാം.
  10. നിങ്ങളുടെ സൗകര്യാർത്ഥം മലയാളത്തിലുള്ള ഒട്ടനവധി ഫോമുകൾ ഞങ്ങൾ വേർഡിൽ തയാറാക്കിയിട്ടുണ്ട്. അവയെല്ലാം "ഓപ്പൺ വേർഡ് ടെംപ്ലേറ്റ്സ്" എന്ന ബട്ടനിലൂടെ നിങ്ങൾക്ക് ലഭ്യമാകും.
  11. "പ്രാക്ടീസ്" മോഡിൽ വലതു വശത്തായി നിങ്ങളെ സഹായിക്കാൻ ഒരു ഭാഷാ വിവർത്തന സഹായി കാണാം. വേണ്ടുന്ന വാക്കോ പ്രയോഗമോ അതിൽ നിന്നും നേരിട്ട് പകർത്താവുന്നതാണ്. അതിനായി വേണ്ടുന്ന വാക്കിനു മുകളിൽ മൗസ് കൊണ്ട് രണ്ടുവട്ടം ക്ലിക്ക് ചെയ്യുകയോ, വാക്കിനു മുകളിൽ സെലക്ഷൻ ഉള്ളപ്പോൾ താഴേക്കാണുന്ന "ഇൻസേർട്ട്" ബട്ടൻ ഉപയോഗിക്കുകയോ ചെയ്താൽ മതി.
  12. മലയാളം ഡോട്ട് നെറ്റിനു സ്വന്തമായി ഒരു കാരക്ടർമാപ്പ് സംവിധാനമുണ്ട്. അതിൽ നിന്നും ഏത് ഫോണ്ടിന്റെയും അകത്തുള്ള വ്യത്യസ്ഥമായ അക്ഷരരൂപങ്ങൾ നേരിട്ട് പരിശോധിക്കാനും തിരഞ്ഞെടുത്ത് ഉപയോഗിക്കാനും സാധിക്കും.

വേർഷൻ 2-ന്റേ സവിശേഷതകൾ

  1. മലയാളം ഡോട്ട് നെറ്റിൽ തന്നെ ഇപ്പോൾ ഇൻസ്ക്രിപ്റ്റ് കീബോർഡും ലഭ്യമാണ്. മലയാളം ഡോട്ട് നെറ്റ് കീബോർഡിൽ സപ്പോർട്ടുള്ള എല്ലാ ഫോണ്ടുകളിലും ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സാധിക്കും.
  2. ഇന്റർനെറ്റ് വഴി ഓൺലൈൻ അപ്ഡേറ്റ് സൗകര്യം ഇനി മുതൽ നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തുന്നു.
  3. ഇനി വിന്റോസ് എക്സ്പി, വിന്റോസ് 2000 സിസ്റ്റത്തേ യൂണിക്കോഡ് ആക്കുവാൻ ഓപ്പറേറ്റിങ്ങ് സിസ്റ്റം സീഡി ആവശ്യമില്ല.
  4. ഏറ്റവും പുതിയ ഫോണ്ടുകൾ ഏറ്റവും എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ മലയാളം ഡോട്ട് നെറ്റിലുണ്ട്.
  5. ഫോണ്ട് പ്രിവ്യൂ ഫീച്ചർ കൊണ്ട് ടൈപ്പ് ചെയ്ത വാക്കുകൾ വ്യത്യസ്ഥ ഫോണ്ടുകളിൽ എങ്ങിനേയിരിക്കും എന്ന് ഒരേ സ്ക്രീനിൽ കാണാൻ സാധിക്കും.
  6. മലയാളം ഡോട്ട് നെറ്റ് സോഫ്റ്റ്‌വെയർ ഇപ്പോൾ മലയാളത്തിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. മെനുവും ബട്ടനുകളും ഇനി മലയാളം തന്നെ. (ചില ഇംഗ്ലീഷ് വാക്കുകൾ അതേ ഉച്ചാരണ രീതിയിൽ മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ചെയ്തിട്ടുള്ള ഫീച്ചറാണ്.) മലയാളം ഡോട്ട് നെറ്റ് "മലയാളത്തിൽ" കാണാൻ പ്രോഗ്രാം തുറക്കുമ്പോൾ കൺ‌ട്രോൾ (Ctrl) കീ അമർത്തിപ്പിടിക്കുക. (വിന്റോസിൽ യൂണിക്കോഡ് സപ്പോർട്ട് വേണം)

ചിത്രം: പ്രാക്ടീസ്
മോഡ്


ചിത്രം: ക്വിക്
എഡിറ്റ്
മോഡ്


ഫോണ്ട് പ്രിവ്യു


ഫോണ്ട് പ്രിവ്യു "മലയാളം ഡോട്ട് നെറ്റ്" സോഫ്റ്റ്‍വെയറിൽ തന്നെ അടങ്ങിയിട്ടുള്ള ഒരു ഘടകമാണ്.

ഫോണ്ട് പ്രിവ്യു ഉപയോഗിച്ച് ടൈപ്പ് ചെയ്ത വാക്കുകൾ വ്യത്യസ്ത മലയാളം ഫോണ്ടുകളിൽ എങ്ങിനേയിരിക്കും എന്ന് ഒരേ സ്ക്രീനിൽ കാണാൻ സാധിക്കും.

ആദ്യം "പ്രാക്ടീസ്" മോഡിൽ സാമ്പിൾ ടൈപ്പ് ചെയ്യുക. എന്നിട്ട് F4 ഉപയോഗിച്ച് ഫോണ്ട് പ്രിവ്യു തുറക്കുക. ടൈപ്പ് ചെയ്ത സാമ്പിൾ ഇപ്പോൾ വ്യത്യസ്ത ഫോണ്ടുകളിൽ കാണാം.

കാരക്ടർ
മാപ്പ്


കാരക്ടർ മാപ്പ് "മലയാളം ഡോട്ട് നെറ്റ്" സോഫ്റ്റ്‌വെയറിലെ മറ്റോരു ഘടകമാണ്. ഇത് ഫോണ്ട് പ്രിവ്യുവിന്റെ കൂടെയാണ് സ്ഥിതി ചെയ്യുന്നത്.

കാരക്ടർ മാപ്പ് കൊണ്ടുള്ള പ്രയോജനങ്ങൾ ചുവടെ:

  1. കാരക്ടർ മാപ്പ് ഉപയോഗിച്ച് ഒരു ഫോണ്ടിന്റെ ആന്തരിക ഘടനയെ വിശകലനം ചെയ്യാൻ സാധിക്കും.
  2. കാരക്ടർ മാപ്പിലൂടെ കാരക്ടറുകൾ അനായാസം ക്ലിക്ക് ചെയ്തെടുക്കാൻ സാധിക്കും.


 

ഫോണ്ട്
ടൈപ്പും
ഫോണ്ട്
സ്റ്റൈലും

ഗ്രാഫിക്ക് ഫോണ്ടുകൾ പല നിർമ്മാതാക്കളിൽ നിന്നു ലഭിക്കുന്നതിനാൽ ഓരോന്നും വ്യത്യസ്ഥമാണ്. മലയാളം ഡോട്ട് നെറ്റ് വ്യത്യസ്ഥ തരം ഗ്രാഫിക്ക് ഫോണ്ടുകൾക്ക് ഇപ്പോൾ സപ്പോർട്ട് നൽകുന്നുണ്ട്.

ഗ്രാഫിക്ക് ഫോണ്ടിന്റെ തരത്തിനനുസരിച്ച് ഫോണ്ടിന്റെ കീബോർഡ് ലേ ഔട്ട് മാറും. അതുകൊണ്ട് ഫോണ്ട് സ്റ്റൈൽ മാറുമ്പോൾ അത് സോഫ്റ്റ്‍വെയറിൽ സൂചിപ്പിക്കെണ്ടതുണ്ട്.

ടൂൾസ് ഓപ്ഷൻസ് സ്ക്രീനിൽ ഏത് ഗ്രാഫിക്ക് ഫോണ്ടിന്റെ സ്റ്റൈൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് അടയാളപ്പെടുത്താനും അതിനനുസരിച്ച് ഒരു ഫോണ്ട് തിരഞ്ഞെടുക്കാനും പറ്റും.


ഒരു ഫോണ്ടിനു അനുയോജ്യമല്ലാത്ത ഫോണ്ട് സ്റ്റൈൽ സെറ്റ് ചെയ്താൽ ടൈപ്പ് ചെയ്യുമ്പോൾ ലഭിക്കുന്നത് വെറും അർത്ഥമില്ലാത്ത വാക്കുകളായിരിക്കും.

മലയാളം ഡോട്ട് നെറ്റിൽ സപ്പോർട്ട് ചെയ്യുന്ന ചില ഫോണ്ടുകളും അവയുടെ സ്റ്റൈലും ചുവടെ കൊടുത്തിട്ടുണ്ട്.

Sr.No

Font Name

Type

Style

Support

1

AnjaliOldLipi

Unicode

Unicode TTF

2

Meera

Unicode

Unicode TTF

3

Rachana

Unicode

Unicode TTF

4

Rachana_w01

Unicode

Unicode TTF

5

RaghuMalayalam

Unicode

Unicode TTF

6

Jacobs -Mal-Swis

Graphic

Jacobs Fonts

7

Jacobs-Mal Outline 2

Graphic

Jacobs Fonts

8

Jacobs-Mal-Bold

Graphic

Jacobs Fonts

9

Jacobs-Mal-Condensed

Graphic

Jacobs Fonts

10

Jacobs-Mal-Decorated 1

Graphic

Jacobs Fonts

11

Jacobs-Mal-Decorated 2

Graphic

Jacobs Fonts

12

Jacobs-Mal-Decorated 3

Graphic

Jacobs Fonts

13

Jacobs-Mal-Deepthi

Graphic

Jacobs Fonts

14

Jacobs-Mal-dotted

Graphic

Jacobs Fonts

15

Jacobs-Mal-Flowers

Graphic

Jacobs Fonts

16

Jacobs-Mal-Graphic 1

Graphic

Jacobs Fonts

17

Jacobs-Mal-Graphic 2

Graphic

Jacobs Fonts

18

Jacobs-Mal-Handwriting

Graphic

Jacobs Fonts

19

Jacobs-Mal-Handwriting 2

Graphic

Jacobs Fonts

20

Jacobs-Mal-Handwriting 3

Graphic

Jacobs Fonts

21

Jacobs-Mal-Hollow

Graphic

Jacobs Fonts

22

Jacobs-Mal-Light

Graphic

Jacobs Fonts

23

JACOBS-Mal-Medium

Graphic

Jacobs Fonts

24

Jacobs-Mal-Normal

Graphic

Jacobs Fonts

25

Jacobs-Mal-Outline1

Graphic

Jacobs Fonts

26

Jacobs-Mal-Ramzan

Graphic

Jacobs Fonts

27

Jacobs-Mal-Rosy

Graphic

Jacobs Fonts

28

Jacobs-Mal-Script

Graphic

Jacobs Fonts

29

Jacobs-Mal-Script 2

Graphic

Jacobs Fonts

30

Jacobs-Mal-Script 3

Graphic

Jacobs Fonts

31

Jacobs-Mal-Script 4

Graphic

Jacobs Fonts

32

Jacobs-Mal-Semisquare

Graphic

Jacobs Fonts

33

Jacobs-Mal-Shadow

Graphic

Jacobs Fonts

34

Jacobs-Mal-Shadow 2

Graphic

Jacobs Fonts

35

Jacobs-Mal-Slanding

Graphic

Jacobs Fonts

36

Jacobs-Mal-Square

Graphic

Jacobs Fonts

37

Jacobs-Mal-Stars

Graphic

Jacobs Fonts

38

Jacobs-Mal-Tangient

Graphic

Jacobs Fonts

39

Jacobs-Mal-Tile

Graphic

Jacobs Fonts

40

Jacobs-Mal-Zebra

Graphic

Jacobs Fonts

41

Manorama

Graphic

Manorama Font

42

Matweb

Graphic

Mathrubhumi Font

43

KERALAX-MAL

Graphic

Malayalam True Type (MLTT, C-DAC)

44

ML-TTAathira

Graphic

Malayalam True Type (MLTT, C-DAC)

45

ML-TTAmbili

Graphic

Malayalam True Type (MLTT, C-DAC)

46

ML-TTAnakha

Graphic

Malayalam True Type (MLTT, C-DAC)

47

ML-TTAnjali

Graphic

Malayalam True Type (MLTT, C-DAC)

48

ML-TTAparna

Graphic

Malayalam True Type (MLTT, C-DAC)

49

ML-TTAshtamudi

Graphic

Malayalam True Type (MLTT, C-DAC)

50

ML-TTAshtamudiExBold

Graphic

Malayalam True Type (MLTT, C-DAC)

51

ML-TTAswathi

Graphic

Malayalam True Type (MLTT, C-DAC)

52

ML-TTAtchu

Graphic

Malayalam True Type (MLTT, C-DAC)

53

ML-TTAyilyamBold

Graphic

Malayalam True Type (MLTT, C-DAC)

54

ML-TTBeckalBold

Graphic

Malayalam True Type (MLTT, C-DAC)

55

ML-TTChandrika

Graphic

Malayalam True Type (MLTT, C-DAC)

56

ML-TTChithira

Graphic

Malayalam True Type (MLTT, C-DAC)

57

ML-TTChithiraHeavy

Graphic

Malayalam True Type (MLTT, C-DAC)

58

ML-TTDevika

Graphic

Malayalam True Type (MLTT, C-DAC)

59

ML-TTGauri

Graphic

Malayalam True Type (MLTT, C-DAC)

60

ML-TTGauriHeavy

Graphic

Malayalam True Type (MLTT, C-DAC)

61

ML-TTGeethika

Graphic

Malayalam True Type (MLTT, C-DAC)

62

ML-TTGopika

Graphic

Malayalam True Type (MLTT, C-DAC)

63

ML-TTGuruvayur

Graphic

Malayalam True Type (MLTT, C-DAC)

64

ML-TTIndulekha

Graphic

Malayalam True Type (MLTT, C-DAC)

65

ML-TTIndulekhaHeavy

Graphic

Malayalam True Type (MLTT, C-DAC)

66

ML-TTJaya

Graphic

Malayalam True Type (MLTT, C-DAC)

67

ML-TTJyothy

Graphic

Malayalam True Type (MLTT, C-DAC)

68

ML-TTJyotsna

Graphic

Malayalam True Type (MLTT, C-DAC)

69

ML-TTKala

Graphic

Malayalam True Type (MLTT, C-DAC)

70

ML-TTKamini

Graphic

Malayalam True Type (MLTT, C-DAC)

71

ML-TTKanika

Graphic

Malayalam True Type (MLTT, C-DAC)

72

ML-TTKarthika

Graphic

Malayalam True Type (MLTT, C-DAC)

73

ML-TTKaumudi

Graphic

Malayalam True Type (MLTT, C-DAC)

74

ML-TTKeerthi

Graphic

Malayalam True Type (MLTT, C-DAC)

75

ML-TTLeela

Graphic

Malayalam True Type (MLTT, C-DAC)

76

ML-TTLeelaHeavy

Graphic

Malayalam True Type (MLTT, C-DAC)

77

ML-TTMadhaviExBold

Graphic

Malayalam True Type (MLTT, C-DAC)

78

ML-TTMalavika

Graphic

Malayalam True Type (MLTT, C-DAC)

79

ML-TTMangalaExBold

Graphic

Malayalam True Type (MLTT, C-DAC)

80

ML-TTMangalaExBold

Graphic

Malayalam True Type (MLTT, C-DAC)

81

ML-TTMayoori

Graphic

Malayalam True Type (MLTT, C-DAC)

82

ML-TTNalini

Graphic

Malayalam True Type (MLTT, C-DAC)

83

ML-TTNandini

Graphic

Malayalam True Type (MLTT, C-DAC)

84

ML-TTNanditha

Graphic

Malayalam True Type (MLTT, C-DAC)

85

ML-TTNarmadaExBold

Graphic

Malayalam True Type (MLTT, C-DAC)

86

ML-TTNila

Graphic

Malayalam True Type (MLTT, C-DAC)

87

ML-TTOnam

Graphic

Malayalam True Type (MLTT, C-DAC)

88

ML-TTPeriyar

Graphic

Malayalam True Type (MLTT, C-DAC)

89

ML-TTPooram

Graphic

Malayalam True Type (MLTT, C-DAC)

90

ML-TTPoornima

Graphic

Malayalam True Type (MLTT, C-DAC)

91

ML-TTRavivarma

Graphic

Malayalam True Type (MLTT, C-DAC)

92

ML-TTRevathi

Graphic

Malayalam True Type (MLTT, C-DAC)

93

ML-TTRohini

Graphic

Malayalam True Type (MLTT, C-DAC)

94

ML-TTSabari

Graphic

Malayalam True Type (MLTT, C-DAC)

95

ML-TTSankara

Graphic

Malayalam True Type (MLTT, C-DAC)

96

ML-TTSarada

Graphic

Malayalam True Type (MLTT, C-DAC)

97

ML-TTSruthy

Graphic

Malayalam True Type (MLTT, C-DAC)

98

ML-TTSugatha

Graphic

Malayalam True Type (MLTT, C-DAC)

99

ML-TTSuparna

Graphic

Malayalam True Type (MLTT, C-DAC)

100

ML-TTSurya

Graphic

Malayalam True Type (MLTT, C-DAC)

101

ML-TTSwathyBold

Graphic

Malayalam True Type (MLTT, C-DAC)

102

ML-TTThakazhi

Graphic

Malayalam True Type (MLTT, C-DAC)

103

ML-TTTheyyam

Graphic

Malayalam True Type (MLTT, C-DAC)

104

ML-TTThiruvathira

Graphic

Malayalam True Type (MLTT, C-DAC)

105

ML-TTThunchan

Graphic

Malayalam True Type (MLTT, C-DAC)

106

ML-TTVaisali

Graphic

Malayalam True Type (MLTT, C-DAC)

107

ML-TTVarsha

Graphic

Malayalam True Type (MLTT, C-DAC)

108

ML-TTVeenaHeavy

Graphic

Malayalam True Type (MLTT, C-DAC)

109

ML-TTVinay

Graphic

Malayalam True Type (MLTT, C-DAC)

110

ML-TTVisakham

Graphic

Malayalam True Type (MLTT, C-DAC)

111

ML-TTVishu

Graphic

Malayalam True Type (MLTT, C-DAC)

112

ML-TTYashasri

Graphic

Malayalam True Type (MLTT, C-DAC)

113

ECChingam Regular

Graphic

Malayalam True Type (MLTT, C-DAC)

114

ECDhanu Regular

Graphic

Malayalam True Type (MLTT, C-DAC)

115

ECMahima Regular

Graphic

Malayalam True Type (MLTT, C-DAC)

116

ECMaveli Regular

Graphic

Malayalam True Type (MLTT, C-DAC)

117

ECNandini Regular

Graphic

Malayalam True Type (MLTT, C-DAC)

118

ECNithya Regular

Graphic

Malayalam True Type (MLTT, C-DAC)

119

ECNuthana Regular

Graphic

Malayalam True Type (MLTT, C-DAC)

120

ECParasuraman Regular

Graphic

Malayalam True Type (MLTT, C-DAC)

121

ECPuthuma Regular

Graphic

Malayalam True Type (MLTT, C-DAC)

122

ECSaraswathy Regular

Graphic

Malayalam True Type (MLTT, C-DAC)

123

ECSarika Regular

Graphic

Malayalam True Type (MLTT, C-DAC)

124

ECThanima Regular

Graphic

Malayalam True Type (MLTT, C-DAC)

125

ECThinkal Regular

Graphic

Malayalam True Type (MLTT, C-DAC)

126

ECThulasi Regular

Graphic

Malayalam True Type (MLTT, C-DAC)

127

ECVamanan Regular

Graphic

Malayalam True Type (MLTT, C-DAC)

128

GIST-MLTTAmbili

Graphic

Malayalam True Type (GIST, C-DAC)

129

GIST-MLTTAshtamudi

Graphic

Malayalam True Type (GIST, C-DAC)

130

GIST-MLTTAswathi

Graphic

Malayalam True Type (GIST, C-DAC)

131

GIST-MLTTBhanu

Graphic

Malayalam True Type (GIST, C-DAC)

132

GIST-MLTTChippi

Graphic

Malayalam True Type (GIST, C-DAC)

133

GIST-MLTTKarthika

Graphic

Malayalam True Type (GIST, C-DAC)

134

GIST-MLTTKaumudi

Graphic

Malayalam True Type (GIST, C-DAC)

135

GIST-MLTTKottakkal

Graphic

Malayalam True Type (GIST, C-DAC)

136

GIST-MLTTMakam

Graphic

Malayalam True Type (GIST, C-DAC)

137

GIST-MLTTMalavika

Graphic

Malayalam True Type (GIST, C-DAC)

138

GIST-MLTTMridula

Graphic

Malayalam True Type (GIST, C-DAC)

139

GIST-MLTTPayippad

Graphic

Malayalam True Type (GIST, C-DAC)

140

GIST-MLTTPeriyar

Graphic

Malayalam True Type (GIST, C-DAC)

141

GIST-MLTTRevathi

Graphic

Malayalam True Type (GIST, C-DAC)

142

GIST-MLTTSabari

Graphic

Malayalam True Type (GIST, C-DAC)

143

GIST-MLTTSruthy

Graphic

Malayalam True Type (GIST, C-DAC)

144

ECWChingam Regular

Graphic

Malayalam True Type (GIST, C-DAC)

145

ECWDhanu Regular

Graphic

Malayalam True Type (GIST, C-DAC)

146

ECWSaraswathy Regular

Graphic

Malayalam True Type (GIST, C-DAC)

147

ECWThinkal Regular

Graphic

Malayalam True Type (GIST, C-DAC)

148

MLW-TTKarthika

Graphic

Malayalam TT Web (MLW, C-DAC)

149

MLW-TTRevathi

Graphic

Malayalam TT Web (MLW, C-DAC)

150

SOmalayalam01

Graphic

Shakti Office Fonts

151

SOmalayalam02

Graphic

Shakti Office Fonts

152

SOmalayalam03

Graphic

Shakti Office Fonts

153

SOmalayalam04

Graphic

Shakti Office Fonts

154

SOmalayalam05

Graphic

Shakti Office Fonts

155

SOmalayalam06

Graphic

Shakti Office Fonts

156

SOmalayalam07

Graphic

Shakti Office Fonts

157

SOmalayalam08

Graphic

Shakti Office Fonts

158

SOmalayalam09

Graphic

Shakti Office Fonts

159

SOmalayalam10

Graphic

Shakti Office Fonts

160

SOmalayalam11

Graphic

Shakti Office Fonts

161

SOmalayalam12

Graphic

Shakti Office Fonts

162

SOmalayalam13

Graphic

Shakti Office Fonts

163

SOmalayalam14

Graphic

Shakti Office Fonts

164

SOmalayalam15

Graphic

Shakti Office Fonts

165

SOmalayalam16

Graphic

Shakti Office Fonts

166

SOmalayalam17

Graphic

Shakti Office Fonts

167

AkrutiMalAbhaya

Graphic

Akruti Fonts

168

AkrutiMalBhargavi

Graphic

Akruti Fonts

169

AkrutiMalChameli

Graphic

Akruti Fonts

170

AkrutiMalChhaya

Graphic

Akruti Fonts

171

AkrutiMalCharu

Graphic

Akruti Fonts

172

AkrutiMalDaksha

Graphic

Akruti Fonts

173

AkrutiMalDharika

Graphic

Akruti Fonts

174

AkrutiMalDisha

Graphic

Akruti Fonts

175

AkrutiMalDristi

Graphic

Akruti Fonts

176

AkrutiMalEkta

Graphic

Akruti Fonts

177

AkrutiMalGautami

Graphic

Akruti Fonts

178

AkrutiMalGomathi

Graphic

Akruti Fonts

179

AkrutiMalHarini

Graphic

Akruti Fonts

180

AkrutiMalIndukala

Graphic

Akruti Fonts

181

AkrutiMalJanaki

Graphic

Akruti Fonts

182

AkrutiMalKumuda

Graphic

Akruti Fonts

183

AkrutiMalLavanya

Graphic

Akruti Fonts

184

AkrutiMalNetra

Graphic

Akruti Fonts

185

AkrutiMalPadmaja

Graphic

Akruti Fonts

186

Thoolika

Graphic

Thoolika Font

187

Kalakaumudi

Graphic

Kalakaumudi Font

188

Shree-Mal-502

Graphic

Shree Lipi Fonts


 

താഴേക്കാണുന്ന ഫോണ്ട് സ്റ്റൈലുകളാണ് ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നത്:

  1. ജേക്കബ് ഫോണ്ടുകൾ
  2. മനോരമ ഫോണ്ട്
  3. മാതൃഭൂമി ഫോണ്ട്
  4. ജിസ്റ്റ് ഫോണ്ടുകൾ (സി-ഡാക്ക്)
  5. എംഎൽടിടി വെബ് ഫോണ്ടുകൾ (സി-ഡാക്ക്)
  6. എംഎൽടിടി ഫോണ്ടുകൾ (സി-ഡാക്ക്)
  7. എസ് ഓ മലയാളം ഫോണ്ടുകൾ
  8. ആകൃതി ഫോണ്ടുകൾ
  9. തൂലിക ഫോണ്ട്
  10. കലാകൗമുദി ഫോണ്ട്
  11. ശ്രീലിപി ഫോണ്ടുകൾ

ഇതിൽ സി-ഡാക്കിന്റെ എംഎൽടിടി/ജിസ്റ്റ് ഫോണ്ടുകൾ വളരെ പ്രചാരത്തിലുള്ളതാണ്. ചില ഗ്രാഫിക്ക് ഫോണ്ടുകളിൽ പാളിച്ചകളുണ്ട്. ഉദാഹരണത്തിനു ജേക്കബ് ഫോണ്ടിൽ ചോദ്യചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല. മാതൃഭൂമി ഫോണ്ടിൽ "ന്ത" എന്ന വാക്ക് ലഭിക്കില്ല. മനോരമ ഫോണ്ടിൽ മിക്ക കൂട്ടക്ഷരങ്ങളും വേറിട്ടിട്ടാണ് ലഭിക്കുക.

ഫോണ്ട് ഡൗൺലോഡ്

ഒത്തിരി മലയാളം ഫോണ്ടുകൾ ഇന്റർനെറ്റിൽ സുലഭമാണ്.

നേരിട്ട് ഡൗൺലോഡ് ചെയ്യാൻ (Manual downloading)

മലയാളം ഡോട്ട് നെറ്റിൽ ഉപയോഗിക്കാൻ പറ്റുന്ന ഫോണ്ടുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ താഴേ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.zephyreonline.com/downloads/downloadfonts.html

ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ മിക്കവാറും compressed format-ൽ ആയിരിക്കും. ഇവ extract ചെയ്താൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

ഫോണ്ടുകൾ TTF extension ആണെങ്കിൽ വിന്റോസിലെ Fonts ഫോൾഡറിലേക്ക് കോപ്പി ചെയ്താൽ മതി. സാധാരണ ഈ ഫോൾഡർ C:\Windows\Fonts ആയിരിക്കും. മറ്റു ചില ഡൗൺലോഡുകളിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സെറ്റപ്പ് പ്രോഗ്രാം ഫയൽ കൂടെയുണ്ടായിരിക്കും.

ഡൗൺലോഡ് വിസാർഡ് (Automatic downloading)

മുകളിൽ പറഞ്ഞ അതേ ഫോണ്ടുകൾ എളുപ്പത്തിൽ ഒരേ സമയം ഡൗൺലോഡ് ചെയ്യാൻ ടൂൾസ് മെനുവിൽ "ഫോണ്ട് ഡൗൺലോഡ്" സൗകര്യം ഉണ്ട്.

ഈ സൗകര്യം ഉപയോഗിക്കുമ്പോൾ കമ്പ്യൂട്ടർ ഓൺലൈൻ ആയിരിക്കണം. ഫോണ്ട് ഡൗൺലോഡ് വിസാർഡ് എന്ന ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ വേർഷൻ 2-ൽ ഉൾപ്പെടുത്തിയതാണ്. ഈ ഫീച്ചർ ഭാവി വേർഷനുകളിൽ മെച്ചപ്പെട്ടേക്കാം. Bug report: support@zephyreonline.com

WARNING: ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർ അതിന്റെ നിർമ്മാതാക്കളുടെ കോപ്പിറൈറ്റ് വിവരങ്ങൾ അന്വേഷിച്ചറിയേണ്ടതാണ്.

ഫോണ്ട് ഡൗൺലോഡ് വിസാർഡ് വന്നു കഴിഞ്ഞാൽ,


ഫോണ്ട് ഡൗൺലോഡ് വിസാർഡ് (ഫോണ്ട് ലിസ്റ്റ്)



 

യൂണികോഡ്
സപ്പോർട്ട്


വിന്റോസ് എക്സ്‍പി/വിന്റോസ് 2000-ൽ യൂണിക്കോഡ് ഇൻസ്റ്റാൾ ചെയ്യാൻ

സാധാരണ വിന്റോസ് എക്സ്‍പി/2000 ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂണിക്കോഡ് സപ്പോർട്ട് വേറിട്ട് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. യൂണിക്കോഡ് ഇൻസ്റ്റാളേഷൻ എളുപ്പമാക്കാൻ "മലയാളം ഡോട്ട് നെറ്റ്"ൽ പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ട്.

സിസ്റ്റം യൂണിക്കോഡ് സജ്ജമാക്കാൻ "ടൂൾസ്" മെനുവിൽ "ഇൻസ്റ്റാൾ യൂണിക്കോഡ് സപ്പോർട്ട്" എന്ന മെനു ഓപ്ഷൻ ഉപയോഗിക്കുക. MDNv2 മുതൽ സിസ്റ്റം യൂണിക്കോഡ് സജ്ജമാക്കാൻ വിന്റോസ് സീഡിയുടെ ആവശ്യമില്ല.

വിന്റോസ് വിസ്റ്റയിലും വിന്റോസ് 7-ലും മറ്റു പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും യൂണിക്കോഡ് സപ്പോർട്ട് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.


 

പ്രയോഗങ്ങൾ

മലയാളം ഡോട്ട് നെറ്റ് സോഫ്റ്റ്‍വെയറിന്റെ യഥാർത്ഥ ഉപയോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ വിഭാഗം. ഇവിടെ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുള്ളത് ഈ സോഫ്റ്റ്‍വെയർ കൊണ്ട് പരമാവധി എളുപ്പത്തിൽ ടൈപ്പിങ്ങ് തുടങ്ങാനുള്ള പൊടിക്കൈകൾ ആണ്.

ആദ്യമായി മലയാളം അക്ഷരങ്ങളെ എങ്ങനെയാണ് ഈ സോഫ്റ്റ്‍വെയർ കാണുന്നത് എന്ന് വ്യക്തമാക്കാം.

അക്ഷരങ്ങൾ

മലയാളം അക്ഷരങ്ങളുടെ സ്ക്രീനിൽ തെളിയുന്ന രൂപം മാത്രമേ നമ്മൾക്കറിയൂ. ആന്തരികമായി ഒരു കമ്പ്യൂട്ടർ ഈ അക്ഷരങ്ങൾ സ്ക്രീനിൽ തെളിയിക്കാൻ ഒരുപാട് തരത്തിലുള്ള വിവർത്തനങ്ങളും തിരുത്തലുകളും നടത്തുന്നുണ്ട്. ഇതൊക്കെ ചെയ്യാൻ കമ്പ്യൂട്ടറിനെ സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയറാണ് മലയാളം ഡോട്ട് നെറ്റ്.

മലയാളം ഡോട്ട് നെറ്റ് ഡിസൈൻ ചെയ്യുമ്പോൾ ഇതിന്റെ നിർമ്മാതാക്കൾക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടതായിട്ടുണ്ടായിരുന്നു.

ഇന്ത്യയിൽ ഒരു സോഫ്റ്റ്‍വെയറും ഇതിനു മുമ്പ് ഇത്രയും ഫോണ്ട് ടൈപ്പുകളും ഫോണ്ട് സ്റ്റൈലുകളും സപ്പോർട്ട് ചെയ്തിട്ടില്ല. പലപ്പോഴും സപ്പോർട്ട് ചെയ്യേണ്ട കാര്യങ്ങൾ പരസ്പരവിപരീതമായ കാര്യങ്ങളായിട്ടുണ്ട്. എല്ലാ സാഹചര്യത്തിലും ഒരു ഉപഭോക്താവിനു ഒരുപോലെ ഉപയോഗിക്കാൻ പറ്റണമെങ്കിൽ ചില നിയമങ്ങൾ ഉണ്ടാക്കേണ്ടതും, സോഫ്റ്റ്‍വെയർ ഡിസൈൻ ചെയ്യുമ്പോൾ ആ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. ആ നിയമങ്ങളിൽ ചിലത് ചുവടെ.

  1. ഒരു വാക്ക് ടൈപ്പ് ചെയ്യുമ്പോൾ എല്ലായിടത്തും അതിന്റെ വിവർത്തനം ഒരേപോലെയാകണം.
  2. ഇംഗ്ലിഷ് കീബോർഡിലുള്ള പരിമിതികൾക്കകത്തിരുന്നു വേണം ടൈപ്പിങ്ങിനെ കാണുവാൻ.
  3. ഉപയോക്താവിനു വിഷമം കൂടാതെ ഉപയോഗിക്കാൻ സാധിക്കണം. ഇതിനായി അക്ഷരങ്ങൾക്ക് നൽകുന്ന ടൈപ്പ് സീക്വൻസുകൾ പെട്ടെന്ന് ഓർമ്മിക്കാൻ പറ്റുന്നതായിരിക്കണം.
  4. നാച്ച്വറൽ തിങ്കിങ്ങ് രീതിയിൽ തന്നെ കീബോർഡ് ലേഔട്ട് ചെയ്യണം.

സ്വരാക്ഷരങ്ങൾ

a

aa, A

i

ii, I

u

uu, U

R^

  

e

ee, E

ai

o

oo, O

au

  

അം

അഃ

  

  

  

  

  

am

aH

  

  

  

  

  


 

വ്യഞ്ജനാക്ഷരങ്ങൾ

ka

kha

ga

gha

Ga

ca

cha

ja

jha

Ja

Ta

Tha

Da

Dha

Na

ta

tha

da

dha

na

pa

pha

ba

bha

Ma

  

ya

ra

la

va

  

  

Sa

Sha

sa

ha

  

  

  

La

za

Ra

  

  

മുകളിൽ കൊടുത്തിരിക്കുന്ന രൂപങ്ങൾ എളുപ്പത്തിൽ ഓർമ്മിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന്:

ക "k" ആണെങ്കിൽ അടുത്ത അക്ഷരം "kh". ശബ്ദത്തിലുള്ള വ്യത്യാസം "h" ചേർത്തപ്പോൾ അടുത്ത അക്ഷരം. ഗ "g" ആണെങ്കിൽ അടുത്ത അക്ഷരം "gh", പിന്നെ "G" എന്നിങ്ങനെ.

K series: k kh

G series: g gh G

ഇതുപോലെ മറ്റു സീരീസുകൾ ചുവടെ കൊടുത്തിരിക്കുന്നു:

C series: c ch

J series: j jh J

T series: T Th t th

D series: D Dh d dh

P series: p ph

B series: b bh

ചില്ലക്ഷരങ്ങൾ

ചില്ലക്ഷരങ്ങൾ അഞ്ചെണ്ണം ചുവടെ കൊടുത്തിരിക്കുന്നു:

N

n

r

l

L


 

N, n, r, l, L

ണ്

ന്

ര്

ല്

ള്

N~

n~

r~

l~

L~


 

N~, n~, r~, l~, L~

കൂട്ടക്ഷരങ്ങൾ

മലയാളം ഡോട്ട് നെറ്റിൽ കൂട്ടക്ഷരങ്ങളും എളുപ്പത്തിൽ ഓർത്തുവയ്ക്കാവുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

"ക" യോടൊപ്പം മറ്റൊരു "ക" ചേരുമ്പോൾ "ക്ക", "ച" യോടൊപ്പം മറ്റൊരു "ച" ചേരുമ്പോൾ "ച്ച" എന്നിങ്ങനെ കൂട്ടക്ഷരങ്ങൾക്കും മലയാളം ഭാഷയ്ക്ക് സമാനമായ രൂപഘടനയാണ്.

താഴെ കൊടുത്തിട്ടുള്ള ടേബിൾ നോക്കിയാൽ ചില കൂട്ടക്ഷരങ്ങൾ എങ്ങനെയുണ്ടാക്കാമെന്ന് പഠിക്കാം. അതോടൊപ്പം തന്നെ നിങ്ങൾക്കും മലയാളം ഡോട്ട് നെറ്റ് ശൈലി സ്വായത്തമാക്കാം.

A

B

C

D

E

F

G

H

I

J

ക്ക്

ഗ്ഗ്

ങ്ങ്

ക്ത്

ക്ല്

ക്ട്

ക്ഷ്

ഗ്മ്

ഗ്ന്

ഗ്ല്

kk, K

gg

GG

kt

kl

kT

kSh, x

gM

gn

gl

ച്ച്

ച്ഛ്

ജ്ജ്

ഞ്ഞ്

ജ്ഞ്

ഞ്ച്

    

cc

cch

jj

JJ

jJ

Jc

    

ട്ട്

ഡ്ഡ്

ണ്ണ്

ണ്മ്

ണ്ട്

ണ്ഡ്

ണ്ഠ്

   

TT

DD

NN

N~M

NT

ND

NTh

   

ത്ത്

ത്ഥ്

ദ്ദ്

ദ്ധ്

ന്ന്

ത്മ്

ത്ഭ്

ന്ധ്

ന്ഥ്

ന്മ്

tt

tth

dd

ddh

nn

tM

tbh

ndh

nth

n~M

പ്പ്

ബ്ബ്

മ്മ്

മ്പ്

മ്പ്

പ്ല്

ബ്ല്

ബ്ധ്

ബ്ദ്

മ്ല്

pp, P

bb, B

MM

Mp

Mb

pl

bl

bdh

bd

Ml

യ്യ്

ല്ല്

വ്വ്

ശ്ശ്

സ്സ്

ള്ള്

ശ്ല്

ശ്ച്

ഹ്മ്

ഹ്ല്

yy, Y

ll

vv, V

SS

ss

LL

Sl

Sc

hM

hl

ന്റ്

ന്ത്

ന്ദ്

ങ്ക്

ഹ്ന്

സ്റ്റ്

റ്റ്

സ്ഥ്

ഷ്ട്

ത്സ്

nR

nt

nd

nk

hn

sRR

RR

sth

ShT

ts


 

കീബോർഡിന്റെ പരമാവധി ഫീച്ചറുകൾ ഉപയോഗിക്കാനും, ഏറ്റവും കുറഞ്ഞ കീസ്റ്റ്രോക്കുകളിൽ ടൈപ്പിങ്ങ് സാധ്യമാക്കാനും മലയാളം ഡോട്ട് നെറ്റ് ചില സ്ഥലങ്ങളിൽ സാധാരണ രീതിയിൽ നിന്നും കുറച്ച് വ്യതിചലിക്കുന്നുണ്ട്.

ഉദാഹരണത്തിനായി: "ൻ" ഉം "ന്" ഉം തന്നെ. കൂടുതൽ ഉപയോഗിക്കാൻ സാധ്യതയുള്ളത് "ൻ" ആയതിനാൽ അതിനുവേണ്ട കീസ്റ്റ്രോക്കുകൾ കുറവാണ്. താഴെ ശ്രദ്ധിക്കുക:

  1. ൻ: n
  2. ന്: n~

മലയാളം ഡോട്ട് നെറ്റ് ഉപയോഗിച്ചുതുടങ്ങുമ്പോൾ ഈ പ്രയോഗങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാനാകും.

പ്രത്യേക
അക്ഷരങ്ങൾ

~

Tilde

&

Separator


 

ചന്ദ്രക്കല ആവശ്യമായി വരുന്നിടത്ത് "~" എന്ന കീ ഉപയോഗിക്കാം. ഇത് സാധാരണ കീബോർഡിൽ "1" (അക്കം ഒന്ന്) കീയുടെ ഇടതുവശത്താണ് സ്ഥിതിചെയ്യുന്നത്. "~" കിട്ടാൻ Shift കീ ഉപയോഗിക്കണം.

ചേരേണ്ടാത്ത അക്ഷരങ്ങൾ ചേരുമ്പോൾ അതിനിടയ്ക്ക് "&" എന്ന് ചേർക്കാം. ഇത് സാധാരണ കീബോർഡിൽ "7" (അക്കം ഏഴ്) കീയുടെ Shift അക്ഷരമായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഈ ചിഹ്നം ടൈപ്പിങ്ങിൽ പ്രകടമാകില്ല. മലയാളം ഡോട്ട് നെറ്റിൽ അക്ഷരങ്ങളെ വിഭജിക്കാനായി ഈ ചിഹ്നം ഉപയോഗിക്കുന്നു. ഉദാഹരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

sOfRRveyar

സോഫ്റ്റ്വെയർ

sOfRR&veyar

സോഫ്റ്റ്‍വെയർ

ponnaaLam

പൊന്നാളം

pon&naaLam

പൊൻ‍നാളം

ekspi

എക്സ്പി

eks&pi

എക്സ്‍പി


 

വേർഡിൽ
ടൈപ്പ്
ചെയ്യാൻ

  1. മൈക്രോസോഫ്റ്റ് വേർഡ് തുറക്കുക. (Spell-checking/Auto-correct ഉണ്ടെങ്കിൽ ഫീച്ചർ Disable ചെയ്താൽ ഉത്തമമായിരിക്കും)
  2. വേർഡിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കേണ്ട ഫോണ്ട് തിരഞ്ഞെടുക്കുക.
  3. ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
  4. ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈൽ ഫോണ്ട് ടൈപ്പും ഫോണ്ട് സ്റ്റൈലും ടേബിൾ നോക്കിയാൽ മനസ്സിലാക്കാം.

  5. ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈലും, കീബോർഡ് ലേഔട്ടും മലയാളം ഡോട്ട് നെറ്റിൽ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. (പ്രാക്ടീസ് മോഡിൽ ഏറ്റവും താഴെ സ്റ്റേറ്റസ് ബാറിൽ ഈ വിവരം പരിശോധിക്കാനാകും). ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Style: Malayalam True Type (MLTT, C-DAC) എന്ന ഫോണ്ട് സ്റ്റൈൽ ആണ്. Keyboard: MDN. ഇവ തെറ്റായി സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ ടൈപ്പിങ്ങ് സാധ്യമാകില്ല.

  6. F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
  7. ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് സെലെക്ട് ചെയ്യുക. മിക്കവാറും ഇത് "യൂണിക്കോഡ് ഫോണ്ട്" അല്ലെങ്കിൽ "ഗ്രാഫിക്ക് ഫോണ്ട്" ടൈപ്പ് ആയിരിക്കും. (വേർഡിൽ "സിസ്റ്റം യൂണിക്കോഡ്" സാധാരണയായി
    ഉപയോഗിക്കാറില്ല.)
  8. ഇനി ടൈപ്പ് ചെയ്തു തുടങ്ങാം.


 

വേർഡ് ടൈപ്പിങ്ങ് ഉദാഹരണം ചുവടെ:


മുകളിൽ കാണിച്ച വിന്റോയിൽ "രചന" ഫോണ്ടാണ് ഉപയോഗിക്കുന്നത്. ഫോണ്ട് ടൈപ്പ്: യൂണിക്കോഡ്.

എക്സലിൽ
ടൈപ്പ്
ചെയ്യാൻ

  1. മൈക്രോസോഫ്റ്റ് എക്സൽ തുറക്കുക. (Spell-checking/Auto-correct ഉണ്ടെങ്കിൽ ഫീച്ചർ Disable ചെയ്താൽ ഉത്തമമായിരിക്കും)
  2. എക്സലിൽ ഉപയോഗിക്കാൻ ഏറ്റവും ഉത്തമം രചന പോലുള്ള "യൂണിക്കോഡ് ഫോണ്ടുകൾ" ആണ്. കാരണം ഇങ്ങനെ ചെയ്യുമ്പോൾ ഓരോ സെല്ലിലും (Cell) ടൈപ്പ് ചെയ്യുമ്പോൾ ഫോണ്ട് മാറ്റേണ്ട ആവശ്യമില്ല. Scr Lk കീ ഉപയോഗിച്ച് ഇംഗ്ലീഷും മലയാളവും മാറി മാറി ടൈപ്പ് ചെയ്യാൻ ഈവിധത്തിൽ എളുപ്പമാണ്.
  3. ടൈപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന Range സെലെക്ട് ചെയ്ത് അവയുടെ ഫോണ്ട് മുൻകൂട്ടി മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും.
  4. ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
  5. ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈൽ ഫോണ്ട് ടൈപ്പും ഫോണ്ട് സ്റ്റൈലും ടേബിൾ നോക്കിയാൽ മനസ്സിലാക്കാം.

  6. ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈലും, കീബോർഡ് ലേഔട്ടും മലയാളം ഡോട്ട് നെറ്റിൽ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. (പ്രാക്ടീസ് മോഡിൽ ഏറ്റവും താഴെ സ്റ്റേറ്റസ് ബാറിൽ ഈ വിവരം പരിശോധിക്കാനാകും). ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Style: Malayalam True Type (MLTT, C-DAC) എന്ന ഫോണ്ട് സ്റ്റൈൽ ആണ്. Keyboard: MDN. ഇവ തെറ്റായി സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ ടൈപ്പിങ്ങ് സാധ്യമാകില്ല.

  7. F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
  8. ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് സെലെക്ട് ചെയ്യുക. മിക്കവാറും ഇത് "യൂണിക്കോഡ് ഫോണ്ട്" അല്ലെങ്കിൽ "ഗ്രാഫിക്ക് ഫോണ്ട്" ടൈപ്പ് ആയിരിക്കും. (എക്സലിൽ "സിസ്റ്റം യൂണിക്കോഡ്" സാധാരണയായി
    ഉപയോഗിക്കാറില്ല.)
  9. ഇനി ടൈപ്പ് ചെയ്തു തുടങ്ങാം.
  10. ടൈപ്പ് ചെയ്യവേ എക്സലിലെ "ഫോർമാറ്റ് പെയിന്റർ" പോലുള്ള ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ജോലി കുറേക്കൂടി എളുപ്പമാകും.

ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് (dtp)

  1. പബ്ലിഷിങ്ങ് സോഫ്റ്റ്‌വെയർ തുറക്കുക. (അഡോബ് ഫോട്ടോഷോപ്പ്, കോറൽഡ്രോ, അഡോബ് പേജമേക്കർ എന്നിവയെല്ലാം പബ്ലിഷിങ്ങ് സോഫ്റ്റ്‌വെയറിനു ഉദാഹരണമാണ്).
  2. പ്രോഗ്രാമിലെ ടൈപ്പ് ടൂൾ സെലക്ട് ചെയ്യുക.
  3. ടൈപ്പ് ചെയ്യാൻ ഉപയോഗിക്കേണ്ട ഫോണ്ട് തിരഞ്ഞെടുക്കുക.
  4. ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
  5. ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈൽ ഫോണ്ട് ടൈപ്പും ഫോണ്ട് സ്റ്റൈലും ടേബിൾ നോക്കിയാൽ മനസ്സിലാക്കാം.

  6. ഉപയോഗിക്കാൻ പോകുന്ന ഫോണ്ടിന്റെ സ്റ്റൈലും, കീബോർഡ് ലേഔട്ടും മലയാളം ഡോട്ട് നെറ്റിൽ ശരിയായി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. (പ്രാക്ടീസ് മോഡിൽ ഏറ്റവും താഴെ സ്റ്റേറ്റസ് ബാറിൽ ഈ വിവരം പരിശോധിക്കാനാകും). ചിത്രത്തിൽ കാണിച്ചിരിക്കുന്നത് Style: Malayalam True Type (GIST, C-DAC) എന്ന ഫോണ്ട് സ്റ്റൈൽ ആണ്. Keyboard: MDN. ഇവ തെറ്റായി സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ ടൈപ്പിങ്ങ് സാധ്യമാകില്ല.

  7. F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
  8. ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "ഗ്രാഫിക്ക് ഫോണ്ട്" സെലെക്ട് ചെയ്യുക. (പബ്ലിഷിങ്ങ് സോഫ്റ്റ്‌വെയറുകളിൽ "യൂണിക്കോഡ് ഫോണ്ട്", "സിസ്റ്റം യൂണിക്കോഡ്" എന്നിവ സാധാരണയായി
    ഉപയോഗിക്കാറില്ല.)
  9. ഇനി ടൈപ്പ് ചെയ്തു തുടങ്ങാം.


 

ഫോട്ടോഷോപ്പ് ടൈപ്പിങ്ങ് ഉദാഹരണം ചുവടെ:


മുകളിൽ കാണിച്ച വിന്റോയിൽ "GIST-MLTTChippi" ഫോണ്ടാണ് ഉപയോഗിക്കുന്നത്. ഫോണ്ട് ടൈപ്പ്: ഗ്രാഫിക്ക്.

കോറൽഡ്രോ ടൈപ്പിങ്ങ് ഉദാഹരണം ചുവടെ:


മുകളിൽ കാണിച്ച വിന്റോയിൽ "GIST-MLTTAswathi" ഫോണ്ടാണ് ഉപയോഗിക്കുന്നത്. ഫോണ്ട് ടൈപ്പ്: ഗ്രാഫിക്ക്.

ഫോണ്ടുകളിലെ പാളിച്ചകൾ

"മലയാളം ഡോട്ട് നെറ്റ്" വിന്റോസിലെ എല്ലാ ആപ്ലിക്കേഷൻ പ്രോഗ്രാമുകളിലും ഒരേ പോലെ പ്രവർത്തിക്കുന്നു. എന്നാൽ ചില പ്രോഗ്രാമുകളിൽ ടൈപ്പ് ചെയ്യുമ്പോൾ എന്തെങ്കിലും പാളിച്ചകൾ കണ്ടേക്കാം. ഇത് മലയാളം ഡോട്ട് നെറ്റിന്റെ കുഴപ്പമല്ല.

ഉദാഹരണത്തിന് ഫോട്ടോഷോപ്പിലും കോറൽഡ്രോയിലും ML-TT ഫോണ്ടുകളിൽ "ണ്ട" എന്ന അക്ഷരം ലഭിക്കില്ല. ഈ കുഴപ്പം യഥാർത്ഥത്തിൽ ഫോണ്ടിലെ "ണ്ട" യുടെ സ്ഥാനത്തിന്റെ (placement) കുഴപ്പമാണ്. ഈ പ്രശ്നം പിന്നീട് സി-ഡാക്ക് അവരുടെ GIST-MLTT ഫോണ്ടുകളിൽ "ണ്ട" യുടെ സ്ഥാനം മാറ്റി പരിഹരിച്ചിട്ടുണ്ട്. പക്ഷേ "ണ്ട"യുടെ placement വേർഡിൽ പ്രശ്നമൊന്നുമുണ്ടാക്കുന്നില്ല.

ഏതെങ്കിലും ഫോണ്ടിൽ കുഴപ്പം കാണുമ്പോൾ വേറൊരു ഫോണ്ട് സ്റ്റൈലുള്ള ഫോണ്ട് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ സാധിക്കും.

നോട്ട്പാഡിൽ
ടൈപ്പ്
ചെയ്യാൻ

  1. നോട്ട്പാഡ് തുറക്കുക.
  2. ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
  3. F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
  4. ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.
  5. ഇനി ടൈപ്പ് ചെയ്തു തുടങ്ങാം. (വിന്റോസിൽ യൂണിക്കോഡ് സപ്പോർട്ട് വേണം)



 

വിന്റോസിലും
മലയാളം!

  1. എക്സ്‍പ്ലോറർ വിന്റോ തുറക്കുക.
  2. ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
  3. F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
  4. ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.
  5. ഇനി വിന്റോസിൽ ഫയലുകളുടെ പേരും മറ്റും മലയാളത്തിൽ ടൈപ്പ് ചെയ്തു തുടങ്ങാം. (വിന്റോസിൽ യൂണിക്കോഡ് സപ്പോർട്ട് വേണം)

മലയാളത്തിൽ
ഗൂഗിൾ
ചെയ്യാൻ

  1. നിങ്ങളുടെ ഇഷ്ട ബ്രൗസർ തുറക്കുക.
  2. ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
  3. F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
  4. ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.
  5. ഇനി ബ്രൗസ് ചെയ്തു തുടങ്ങാം. സേർച്ച് വിന്റോയിൽ മലയാളം വാക്കുകൾ സേർച്ച് ചെയ്യാം. റിസൾട്ടിൽ മിക്കതും മലയാളം പേജുകളായിരിക്കും.


മലയാളത്തിൽ സേർച്ച് മാത്രമല്ല ഇനി മലയാളത്തിൽ തന്നെ നിങ്ങൾക്ക് വെബ്സൈറ്റ് ഫീഡ്ബാക്കുകളും നൽകാം. ബ്ലോഗ്ഗിങ്ങിനും നിങ്ങൾക്ക് "സിസ്റ്റം യൂണിക്കോഡ്" ഉപയോഗിക്കാം.

ഇന്നുവരേ നിങ്ങൾ കാണാത്ത വെബ്ബിലെ മലയാളം ലോകം ഇനി നിങ്ങൾക്ക് സ്വന്തം!

മലയാളത്തിൽ
ചാറ്റ്
ചെയ്യാൻ

  1. നിങ്ങളുടെ ഇഷ്ട മെസ്സഞ്ജർ തുറക്കുക.
  2. ഇനി മലയാളം ഡോട്ട് നെറ്റ് തുറക്കുക.
  3. F5 ഉപയോഗിച്ച് ക്വിക് എഡിറ്റ് വിന്റോ എടുക്കുക. ഇത് പ്രധാന സ്ക്രീനിലെ ബട്ടൻ ഉപയോഗിച്ചും ചെയ്യാം.
  4. ക്വിക് എഡിറ്റ് വിന്റോയിൽ ഉപയോഗിക്കുന്ന ഫോണ്ട് ടൈപ്പ് "സിസ്റ്റം യൂണിക്കോഡ്" സെലെക്ട് ചെയ്യുക.

ഇനി ചാറ്റ് ചെയ്തു തുടങ്ങാം.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ചാറ്റിങ്ങിൽ രണ്ടുകൂട്ടരുടെ സിസ്റ്റത്തിലും യൂണിക്കോഡ് സപ്പോർട്ട് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അവർക്കും ടൈപ്പിങ്ങ് ചെയ്യാൻ സോഫ്റ്റ്‍വെയർ സംവിധാനം ഉണ്ടായിരിക്കണം.

ഇനി യൂണിക്കോഡ് സപ്പോർട്ടില്ലെങ്കിലും ഫോണ്ടുകൾ മാറ്റി വേണമെങ്കിൽ ഗ്രാഫിക്ക് ഫോണ്ട് ഉപയോഗിച്ചും ചാറ്റ് ചെയ്യാം.


 

ഇൻസ്ക്രിപ്റ്റ് കീബോർഡ് സപ്പോർട്ട്

മലയാളം ഡോട്ട് നെറ്റിന്റെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സവിശേഷതയാണ് Inscript Keyboard Support.

Indian Script (Malayalam), InScript Malayalam.

ഇന്ത്യൻ ഭാഷാ ലിപികൾക്ക് വേണ്ടി സി-ഡാക്ക് നിർമ്മിച്ച പ്രമാണിക കീബോർഡാണ് ഇൻസ്ക്രിപ്റ്റ് കീബോർഡ്. ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ ഗവൺമെന്റ് തന്നെ അംഗീകരിച്ച കീബോർഡ് ലേഔട്ടാണിത്. ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്.

Inscript Malayalam Layout:


മലയാളം ഡോട്ട് നെറ്റിൽ ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ "ടൂൾസ് -> ഓപ്ഷൻസ്" സെലെക്ട് ചെയ്യുക. എന്നിട്ട് കീബോർഡിന്റെ സ്ഥാനത്ത് "Inscript Keyboard" സെലെക്ട് ചെയ്യുക. ഇപ്പോൾ മലയാളം ഡോട്ട് നെറ്റ് Inscript mode ആയി. തിരിച്ച് "Malayalam Dot Net Keyboard"-ലേക്ക് മാറാനും ഇതേ രീതി പിന്തുടരുക.


 

വേർഡ് ടെംപ്ലേറ്റ്സ്

മലയാളം ഡോട്ട് നെറ്റ് എല്ലാ രീതിയിലും ഒരു മലയാളിയുടെ ടൈപ്പിങ്ങ് അനായാസമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിനൊരുദാഹരണമാണ് സോഫ്റ്റ്‌വെയറിന്റെ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള വേർഡ് ടെംപ്ലേറ്റ്സ്.

ടെംപ്ലേറ്റുകൾ മുൻകൂട്ടി ടൈപ്പ് ചെയ്തു വച്ചിട്ടുള്ള വേർഡ് ഫയലുകൾ ആണ്. ഇവ ടൈപ്പിങ്ങ് എളുപ്പമാക്കും.

സോഫ്റ്റ്‌വെയറിന്റെ കൂടെയുള്ള ടെംപ്ലേറ്റുകൾ എല്ലാം ഉപയോഗ്യമല്ല. എന്നാൽ ഒട്ടനവധി സാമ്പിളുകൾ ഈ ടെംപ്ലേറ്റുകളിൽ നിന്ന് ലഭിക്കും.

വേർഡ് ടെംപ്ലേറ്റ്സ് തുറക്കാൻ "ടൂൾസ്" മെനുവിൽ "ഓപ്പൻ വേർഡ് ടെംപ്ലേറ്റ്സ്" എന്ന മെനു ഓപ്ഷൻ ഉപയോഗിക്കുക. ഇത് "F2" ഉപയോഗിച്ചും തുറക്കാം.

കൂടുതൽ ടെംപ്ലേറ്റ്സ്

മലയാളം ഡോട്ട് നെറ്റിൽ നിങ്ങൾക്ക് സ്വന്തം ടെംപ്ലേറ്റുകൾ ചേർക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഡെസ്ക്‌ടോപ്പിൽ "Templates" എന്ന പേരിൽ ഒരു ഫോൾഡർ ഉണ്ടാക്കുക. അതിലേക്ക് വേണ്ടുന്ന ടെംപ്ലേറ്റുകൾ കോപ്പി ചെയ്യുക.

ടെംപ്ലേറ്റുകൾ .DOT, .DOTX എന്നീ ഫോർമാറ്റുകളിലാണെങ്കിൽ ഉത്തമം. വേർഡിൽ ടൈപ്പ് ചെയ്ത് സ്വന്തമായി ടെംപ്ലേറ്റുകൾ ഡിസൈൻ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.

അടുത്ത തവണ വേർഡ് ടെംപ്ലേറ്റ്സ് തുറക്കുമ്പോൾ സ്വന്തം ടെംപ്ലേറ്റ് ലൈബ്രറി നിങ്ങൾക്ക് കാണാം.

ട്രബിൾഷൂട്ടിങ്ങ് (Troubleshooting)

  • ക്വിക് എഡിറ്റ് മോഡിൽ ടൈപ്പ് ചെയ്യുമ്പോൾ അക്ഷരങ്ങൾ തെറ്റായി പ്രകടമാകുന്നു.

താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളൊക്കെ പരിശോധിക്കുക.

  1. സ്ക്രോൾ ലോക്ക് ON/OFF ആണോ എന്ന് പരിശോധിക്കുക.
    1. Scr Lk ON: Disable Malayalam Keyboard
    2. Scr Lk OFF: Enable Malayalam Keyboard
  2. "മലയാളം മോഡ്" -ലെ "ശരി" അടയാളം പരിശോധിക്കുക.
    1. "ഇല്ല": Malayalam Keyboard Disabled
    2. "ഉണ്ട്": Malayalam Keyboard Enabled
  3. ഫോണ്ടിനുതകുന്ന ഫോണ്ട് സ്റ്റൈൽ സെലക്ട് ചെയ്തിട്ടുണ്ടോ?
  4. ഉദ്ദേശിച്ച കീബോർഡ് ലേഔട്ടാണോ ഉപയോഗിക്കുന്നത്?
  5. ഫോണ്ട് ടൈപ്പ് പരിശോധിക്കുക: "സിസ്റ്റം യൂണിക്കോഡ്", "യൂണിക്കോഡ് ഫോണ്ട്", "ഗ്രാഫിക്ക് ഫോണ്ട്". ഇത് ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന ഫോണ്ടിനു അനുകൂലമാകണം.
  6. വേർഡ് പ്രോസസ്സിങ്ങ് സോഫ്റ്റ്‌വെയറുകളിൽ Spell-checking/Auto-correct ഉണ്ടെങ്കിൽ Disable ചെയ്താൽ നന്ന്. ടൈപ്പ് ചെയ്യവേ ഉണ്ടാകുന്ന Automatic capitalization പോലുള്ള കാര്യങ്ങൾ കോണ്ടുള്ള പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ Undo (Ctrl+Z) ഉപയോഗിച്ചാൽ പരിഹരിക്കാനാകും.
  • ക്വിക് എഡിറ്റ് മോഡിൽ ടൈപ്പ് ചെയ്താൽ "൛൛൛" അല്ലെങ്കിൽ
    "" എന്ന് കാണുന്നു.

താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളൊക്കെ പരിശോധിക്കുക.

  1. ഫോണ്ട് ടൈപ്പിൽ "യൂണിക്കോഡ് ഫോണ്ട്" ഉപയോഗിക്കേണ്ട സ്ഥാനത്ത് "സിസ്റ്റം യൂണിക്കോഡ്" അല്ലെങ്കിൽ മറിച്ചോ ഉപയോഗിക്കുന്നുണ്ടോ?
  2. സിസ്റ്റത്തിൽ "യൂണിക്കോഡ്" സപ്പോർട്ട് ഉണ്ടോ? ഇല്ലെങ്കിൽ വിന്റോസിൽ യൂണിക്കോഡ് ഇൻസ്റ്റാൾ ചെയ്യുക.
  3. ചില ഫോണ്ടുകളിൽ പൂർണ്ണമായി യൂണിക്കോഡ് പിൻബലം ഉണ്ടാവില്ല. ഇതും ഇത്തരം പ്രശ്നത്തിനു കാരണമാകാം. ഉപയോഗിക്കുന്ന ഫോണ്ട് മാറ്റിനോക്കുക.


 

FEEDBACKS, SUGGESTIONS, IMPROVEMENTS

ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ എന്നും മലയാളം ഡോട്ട് നെറ്റിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഒന്നാം പതിപ്പിൽ നിന്ന് രണ്ടാമത്തേതിലേക്ക് വരുമ്പോൾ മാറ്റങ്ങൾ കുറച്ചൊന്നുമല്ല കാണാൻ സാധിക്കുന്നത്.

സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോഴാണ് അതിനേക്കുറിച്ച് അഭിപ്രായങ്ങൾ തോന്നുക. ഇത് മനസ്സിലാക്കി അഭിപ്രായങ്ങൾക്ക് മുൻ‌തൂക്കം നൽകി ഞങ്ങൾ ഒരുക്കിയ ഓപ്ഷനാണ് "സെന്റ് ഫീഡ്ബാക്ക്".

മലയാളം ടൈപ്പിങ്ങ് സംബന്ധിയായ കാര്യങ്ങൾ എന്തുമാകട്ടേ, പുതിയ ആശയങ്ങൾ, അഭിപ്രായങ്ങൾ, കസ്റ്റമൈസേഷൻ, തിരുത്തലുകൾ, എന്നിവ മുതൽ സെയിൽസ് എൻക്വയറി വരെ ഈ-മെയിൽ തുറക്കാതെ തന്നെ Ctrl+F (അല്ലെങ്കിൽ Help മെനുവിൽ Send Feedback) ഉപയോഗിച്ച് ഞങ്ങളെ എഴുതിയറിയിക്കാം. നിങ്ങളുടെ വിലപ്പെട്ട കത്തുകൾക്ക് വേണ്ടി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!


(ഈ സൗകര്യം ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.)

മലയാളം
ഡോട്ട്
നെറ്റ്കസ്റ്റമൈസേഷൻ

മലയാളം ഡോട്ട് നെറ്റ് മലയാളികളുടെ ടൈപ്പിങ്ങ് ആവശ്യങ്ങൾക്കെല്ലാം ഉതകുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ മലയാളം ഫോണ്ട് നിർമ്മാതാക്കളുടേയും വ്യത്യസ്ത രീതിയിലുള്ള ഫോണ്ടുകൾ ഒരേ കീബോർഡിന്റെ കുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യം ഞങ്ങൾ ഏറേക്കുറേ സാധിച്ചു കഴിഞ്ഞു.

എന്നാൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മലയാളം ഡോട്ട് നെറ്റ് ടീം പുതിയ മാറ്റങ്ങൾക്ക് അനുകൂലമാണ്. ഏതെങ്കിലും വിധത്തിൽ സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞങ്ങളെ എഴുതിയറിയിക്കുക.

നിങ്ങൾ നൽകുന്ന പുതിയ ഫീച്ചറുകൾ ഞങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ ഏറ്റവും പുതിയ വേർഷൻ നിങ്ങൾക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നു. ഇത് ഫീച്ചർ ആദ്യം എഴുതിയറിയിക്കുന്നവർക്ക് മാത്രമാണ്.

Email: support@zephyreonline.com

Malayalam Dot Net - OEM Editions

മലയാളം ഡോട്ട് നെറ്റ് സോഫ്റ്റ്‌വെയർ സ്വന്തം ബ്രാൻഡിങ്ങിൽ മാർക്കറ്റ് ചെയ്യാനാഗ്രഹിക്കുന്നവർ മുകളിൽ പറയുന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.


 

മലയാളം ഡോട്ട് നെറ്റ് സർട്ടിഫിക്കേഷൻ കോഴ്സ്

മലയാളം ടൈപ്പിങ്ങിൽ ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ ഇതാ ഇപ്പോൾ കോഴ്സ് രൂപത്തിൽ നിങ്ങളുടെ സമക്ഷത്തെത്തിയിരിക്കുന്നു.

പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ജോലി ആവശ്യങ്ങൾക്ക് ഈ കോഴ്സ് ഒരു മുതൽക്കൂട്ടായിരിക്കും. മറ്റു സോഫ്റ്റ്‌വെയറുകളിൽ ടൈപ്പിങ്ങ് പഠിച്ചവർക്ക് ഈ കോഴ്സ് കൊണ്ട് അനായാസമായ പുതിയ കമ്പ്യൂട്ടിങ്ങ് ശൈലി സ്വന്തമാക്കാം.

കോഴ്സ്-കിറ്റിലൂടെ സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതുമയേറിയ പോർട്ടബിൾ വേർഷനും നിങ്ങൾക്ക് സ്വന്തം.

കൂടുതൽ വിവരങ്ങൾക്ക് താഴേ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.MalayalamDotNet.com


 

മലയാളം
ഡോട്ട്
നെറ്റ് - പേരിലെന്തിരിക്കുന്നു?

ഈ സോഫ്റ്റ്‍വെയർ നാളിതുവരെയുള്ളതിൽവെച്ചേറ്റവും മികച്ച ടെക്ക്നോളജിയാണ് ഉപയോഗിക്കുന്നത്. ആവശ്യമനുസരിച്ച് ഇന്റർനെറ്റ്, ഈ-മെയിൽ, ഫോട്ടോഷോപ്പ്, കോറൽഡ്രോ, ഡിടിപി ആവശ്യങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാം. വിന്റോസ് വിസ്റ്റ, വിന്റോസ്-7 എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലുള്ള യൂസർ ആക്സസ് കൺ‍ട്രോൾ പോലുള്ള കാര്യങ്ങളേയും പരിഗണിച്ചുകൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

അത്യന്താധുനികമായ ഇത്തരം ടെക്ക്നോളജിയുടെ സഹായത്തോടെ നിർമ്മിച്ചതിനാലാണ് പേരിൽ "ഡോട്ട് നെറ്റ്" എന്ന് ചേർത്തത്.

ബ്രൗസ്
ചെയ്യാൻ
നല്ല
ലിങ്കുകൾ

Courtesy and Credits: Malayalam Dot Net Software (2009-2011)

  1. Courtesy: C-DAC (Govt of India), Prof. RK Joshi, Rajith Kumar KM
    1. ML-TTRevathi Font.
    2. RaghuMalayalam Font.
  2. Courtesy: KH Hussain, Rachana Akshara Vedi, Suresh P.
    1. Rachana Font.
    2. Meera Font.
  3. Courtesy: Kevin & Siji
    1. AnjaliOldLipi Unicode Font Authors.
  4. Courtesy: Varamozhi Project
    1. Inspiration for Malayalam Dot Net.
    1. Website Author.
    2. Software Design Comments, Suggestions and Feedbacks.
  5. Biju Raman (kbr@zephyreonline.com)
    1. Software Author.
    2. User Manual Author.
    3. Cover Designs.


 


 


 


 


 


 


 


 

Update History:

  • 2011 Mar 28: Malayalam Dot Net v2.0, KBR
  • 2011 Mar 19: Intermediate release, KBR
  • 2009 Aug 07: Malayalam Dot Net v1.0, KBR
  • 2009 Jun 15: Intermediate release, KBR

2009 Jun 11: Original Release document, KBR