മലയാളം ഡോട്ട് നെറ്റിനു ശേഷം സെഫയർ ഇന്നൊവേഷൻസിന്റെ അടുത്ത ആവിഷ്കാരമാണ് ഫോണ്ട് സ്റ്റൈൽ കൺവേർട്ടർ.
ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് രംഗത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് വ്യത്യസ്ത ഫോണ്ട് നിർമ്മാതാക്കളുടെ വ്യത്യസ്തമായ ഫോണ്ട് സ്റ്റൈലുകൾ. ഫോണ്ടുകൾ നിർമ്മിക്കുന്നതിനു ഒരു മാനദണ്ഡം ഇല്ലാത്തതാണ് ഇത്രയും ഫോണ്ട് സ്റ്റൈലുകൾ ഉണ്ടാകാൻ കാരണം. ചില ഫോണ്ട് നിർമ്മാതാക്കൾ അവരുടെ സോഫ്റ്റ്‌വെയറിൽ മാത്രം പ്രവർത്തിക്കുന്ന രീതിയിൽ ഫോണ്ട് നിർമ്മിച്ചതും ഇത്തരത്തിൽ വ്യത്യസ്ത സ്റ്റൈലുകൾ ഉണ്ടാവാൻ കാരണമായിട്ടുണ്ട്.
എന്താണ് ഫോണ്ട് സ്റ്റൈൽ?
മുകളിൽ കൊടുത്തിരിക്കുന്ന രണ്ട് വ്യത്യസ്ത ഫോണ്ടുകളുടെ കാരക്ടർ മാപ്പ് ശ്രദ്ധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാം ഫോണ്ടുകളിൽ ഓരോ അക്ഷരങ്ങളുടേയും സ്ഥാനം വെവ്വേറേയാണെന്ന്. അതിനാൽ ഇവയുടെ ഫോണ്ട് സ്റ്റൈൽ വ്യത്യസ്തമാണ്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല.
ആദ്യത്തേ ഫോണ്ടിൽ "അ" എന്ന അക്ഷരം ലഭിക്കാൻ ടൈപ്പ് ചെയ്യുന്ന കാരക്ടർ രണ്ടാമത്തേ ഫോണ്ടിലേക്ക് മാറ്റുമ്പോൾ അവിടെ "*" എന്ന അക്ഷരമാണ് ലഭിക്കുക. അതേ സമയം രണ്ടാമത്തേ ഫോണ്ടിലെ "അ" ഒന്നാമത്തേതിലേക്ക് മാറ്റുമ്പോൾ "ജ" ആകും. ഫോണ്ട് സ്റ്റൈൽ മാറുമ്പോൾ ഓരോ അക്ഷരവും വെവ്വേറേ അക്ഷരങ്ങളായി മാറും.
ആദ്യത്തേ ഫോണ്ടിൽ "മലയാളം" എന്ന് ടൈപ്പ് ചെയ്ത ശേഷം രണ്ടാമത്തേ ഫോണ്ടിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്നത് "ടണഠലത'" എന്നാകും. അതേപോലെ രണ്ടാമത്തേ ഫോണ്ടിൽ "മലയാളം" എന്ന് ടൈപ്പ് ചെയ്ത ശേഷം ഒന്നാമത്തേ ഫോണ്ടിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്നത് "ഛാഹ്നെിക്ക" എന്നാകും. എന്നാൽ ഒരേ ഫോണ്ട് സ്റ്റൈലിലുള്ള ഫോണ്ടുകൾ തമ്മിൽ മാറുമ്പോൾ ഇത്തരത്തിൽ അക്ഷരങ്ങൾ മാറില്ല.
ഫോണ്ട് സ്റ്റൈൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ
വ്യത്യസ്ത ഫോണ്ട് സ്റ്റൈലുകൾ തമ്മിൽ ഇത്രയും വ്യത്യാസമുള്ളപ്പോൾ നേരത്തേ ടൈപ്പ് ചെയ്തിട്ടുള്ള ഒരു വലിയ മാറ്റർ മുഴുവൻ വേറേ സ്റ്റൈലിലേക്ക് മാറ്റുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് സങ്കൽപ്പിക്കാവുന്നതിലുമപ്പുറത്താണ്.
നിങ്ങളൊരു ഡിടിപി പ്രൊഫഷണൽ ആണെങ്കിൽ ഫോട്ടോഷൊപ്പ്, കോറൽഡ്രോ എന്നീ പ്രോഗ്രാമുകളിൽ ടൈപ്പ് ചെയ്യുമ്പോഴും പലപ്പോഴും വാക്കുകൾ ഇഷടപ്പെട്ട ഫോണ്ടിലേക്ക് മാറ്റുമ്പോൾ ഇത്തരത്തിൽ അക്ഷരങ്ങൾ മാറാൻ ഇടയുണ്ട്.
ഇനി നിങ്ങളൊരു വെബ്സൈറ്റ് ഡെവലപ്പർ ആണെങ്കിൽ ലഭിക്കുന്ന മാറ്റർ ഒരു ഫോണ്ട് സ്റ്റൈലിൽ നിന്ന് വേറൊന്നിലേക്ക് മാറ്റുന്നത് ഒഴിവാക്കാനാവില്ല. ഉദാഹരണത്തിന് ഇപ്പോൾ ഉള്ള വെബ്സൈറ്റ് MLTT ഫോണ്ടിൽ ചെയ്തിട്ടുള്ളതും ഇനി വേണ്ടത് യൂണിക്കോഡ് സപ്പോർട്ടുള്ള സൈറ്റുമാണെങ്കിൽ പറയുകയേ വേണ്ട. എല്ലാം വീണ്ടും ടൈപ്പ് ചെയ്യേണ്ടി വന്നേക്കാം!
വെബ്സൈറ്റിൽ നിന്ന് ന്യൂസ് ശേഖരിക്കുന്ന പതിവുള്ളവർക്ക് ഓരോ ന്യൂസ്പേപ്പറുകളുടേയും വ്യത്യസ്ത ഫോണ്ട് സ്റ്റൈൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
എഴുത്തുകൾ, ഡിടിപി വർക്കുകൾ, ലീഗൽ ഡോക്യൂമെന്റുകൾ, ആപ്ലിക്കേഷൻ ഫോമുകൾ, വെബ്സൈറ്റുകൾ, കഥ/കവിത സമാഹാരങ്ങൾ, പത്രങ്ങൾ, എന്നിങ്ങനെ എല്ലാ കാര്യങ്ങളുടേയും ഫോണ്ട് സ്റ്റൈൽ എളുപ്പത്തിൽ വേറൊന്നിലേക്ക് മാറ്റാൻ ഇപ്പോൾ നിങ്ങൾക്ക് സാധിക്കും - ഫോണ്ട് സ്റ്റൈൽ കൺവേർട്ടർ ഉണ്ടെങ്കിൽ!
ഫോണ്ട് സ്റ്റൈൽ കൺവേർട്ടർ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്ന കൺവേർഷനുകൾ ചുവടെ:
SOURCE FONT STYLES | SUPPORTED CONVERSIONS |
System Unicode | System Unicode |
Unicode TTF | Unicode TTF |
Jacobs Fonts | Jacobs Fonts |
Manorama Font | Manorama Font |
Mathrubhumi Font | Mathrubhumi Font |
Malayalam True Type (GIST, C-DAC) | Malayalam True Type (GIST, C-DAC) |
Malayalam Web TT (MLW, C-DAC) | Malayalam Web TT (MLW, C-DAC) |
Malayalam True Type (MLTT, C-DAC) | Malayalam True Type (MLTT, C-DAC) |
Shakti Office Fonts | Shakti Office Fonts |
Akruti Fonts | Akruti Fonts |
Thoolika Font | Thoolika Font |
Kalakaumudi Font | Kalakaumudi Font |
Shree Lipi Fonts | Shree Lipi Fonts |
Chowara Font | Chowara Font |
JPC Fonts | JPC Fonts |
ML Fonts | ML Fonts |
Deshavani Font | Deshavani Font |
Haritha Font | Haritha Font |
ഫോണ്ട് സ്റ്റൈൽ കൺവേർട്ടർ 3 വ്യത്യസ്തമായ രീതികളിൽ ഉപയോഗിക്കാൻ സാധിക്കും.
- അക്ഷരങ്ങൾ ആപ്ലിക്കേഷൻ വിന്റോയിലേക്ക് കോപ്പി ചെയ്ത് കൺവേർട്ട് ചെയ്യുന്ന രീതി: ഇതാണ് ഏറ്റവും എളുപ്പമുള്ള രീതി. കൺവേർട്ട് ചെയ്യേണ്ട അക്ഷരങ്ങൾ കോപ്പി ചെയ്ത ശേഷം കൺവേർട്ട് ചെയ്യേണ്ട "സോഴ്സ് ഫോണ്ട് സ്റ്റൈൽ", "ടാർഗറ്റ് ഫോണ്ട് സ്റ്റൈൽ" എന്നിവ സെറ്റ് ചെയ്യുക. എന്നിട്ട് ഫയൽ->കൺവേർട്ട് സെലക്ട് ചെയ്യുക.
- അക്ഷരങ്ങൾ യഥാസ്ഥാനത്ത് കൺവേർട്ട് ചെയ്യുന്ന രീതി: ഫോട്ടോഷോപ്പ്, കോറൽഡ്രോ പോലുള്ള പ്രോഗ്രാമിൽ എഡിറ്റ് ചെയ്യുമ്പോൾ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്യാൻ ആദ്യം ഫയൽ->ക്വിക് കൺവേർട്ട് സെലക്ട് ചെയ്യുക. ഫോട്ടോഷോപ്പിൽ അക്ഷരങ്ങൾ സെലക്ട് ചെയ്യുക. എന്നിട്ട് കോപ്പി ചെയ്യുക. എന്നിട്ട് കീബോർഡിലെ Pause Break button ഉപയോഗിക്കുക. അപ്പോൾ അക്ഷരങ്ങൾ യഥാസ്ഥാനത്തു താനെ കൺവേർട്ട് ആകുന്നത് കാണാം.
- അക്ഷരങ്ങൾ കൺവേർട്ട് ചെയ്ത് താനെ വേർഡിലേക്ക് സേവ് ചെയ്യുന്ന രീതി: ഈ രീതി ഏറ്റവും പ്രയോജനപ്പെടുന്നത് വെബ് ഡെവലപ്പർ, പത്ര ടിവി മാധ്യമങ്ങൾ എന്നീ കിടകളിൽ പ്രവർത്തിക്കുന്നവർക്കായിരിക്കും. കാരണം അക്ഷരങ്ങൾ ഒരേ പേജിൽ വ്യത്യസ്ത കോളങ്ങളിലോ ഫ്രേമുകളിലോ നിന്ന് തിരഞ്ഞെടുത്ത് വേണം കൺവേർട്ട് ചെയ്യാൻ. ഇതിനായി ആദ്യം ഫയൽ->മേക്ക് വേർഡ് ഡോക്യൂമെന്റ് സെലക്ട് ചെയ്യുക. എന്നിട്ട് അടുത്ത സ്ക്രീനിൽ ഒരു വേർഡ് ഡോക്യൂമെന്റ് തിരഞ്ഞെടുക്കുക. ഇനി കൺവേർട്ട് ചെയ്യേണ്ട അക്ഷരങ്ങൾ സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. എന്നിട്ട് കീബോർഡിലെ Pause Break button ഉപയോഗിക്കുക. ഇതോടെ കൺവേർട്ട് ചെയ്ത അക്ഷരങ്ങൾ നേരത്തേ സൂചിപ്പിച്ച വേർഡ് ഡോക്യൂമെന്റിൽ പോയിച്ചേരും.
- ഫോണ്ട് സ്റ്റൈൽ കൺവേർട്ടർ ഒരു ലൈഫ്‌ടൈം ഇൻവെസ്റ്റ്മെന്റ് ആണ്.
- ഇത് നിങ്ങളുടെ കൺവേർഷൻ ജോലികൾ എളുപ്പമാക്കിത്തരുന്നു. ഇനി ടൈപ്പിങ്ങ് ജോലിയും കൺവേർഷനും ആരേയും ആശ്രയിക്കാതെ സ്വയം ചെയ്യാം.
- യൂണിക്കോഡ് കൺവേർഷൻ ഉൾപ്പെടെ മലയാളത്തിലേ എല്ലാ പ്രമുഖ ഫോണ്ടുകളുടേയും പരസ്പരം കൺവേർഷൻ സാധ്യമാക്കിത്തരുന്നു.
- കൺവേർട്ട്, ക്വിക് കൺവേർട്ട് മോഡ്, മേക്ക് വേർഡ് ഡോക്യൂമെന്റ് എന്നിങ്ങനേ 3 മോഡുകളിലുള്ള പ്രവർത്തനം എല്ലാത്തരത്തിലുള്ള കൺവേർഷൻ ജോലികൾക്കും ഈ സോഫ്റ്റ്‌വെയറിനേ ഏറ്റവും മികച്ചതാക്കുന്നു.
ഡ്രൈവ് വാറണ്ടി:
ഡ്രൈവ് ഈ സോഫ്റ്റ്‌വെയർ ഡിസ്റ്റ്രിബ്യൂട്ട് ചെയ്യാൻ ഒരു മാധ്യമം മാത്രമാണ്. 6 മാസമാണ് ഡ്രൈവ് വാറണ്ടി. ഡ്രൈവ് ഈ കാലയളവിൽ എന്തെങ്കിലും വിധത്തിൽ പ്രവർത്തനരഹിതമായാൽ വാങ്ങിയ സ്ഥലത്ത് ഒറിജിനൽ ബിൽ സഹിതം തിരിച്ചേൽപ്പിക്കുക. വാറണ്ടി ബാധകമാണെങ്കിൽ ഒരു ദിവസം മുതൽ ഒരാഴ്ചയ്ക്കകം പുതിയ ഡ്രൈവ് നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നു. ഡ്രൈവിന്റെ പുറമേ കേടുപാടുകൾ ഉണ്ടെങ്കിൽ ഈ വാറണ്ടി ലഭിക്കില്ല.
വാറണ്ടി കാലയളവിനു ശേഷം ഏതെങ്കിലും വിധത്തിൽ ഡ്രൈവ് തകരാറിലായാൽ: പഴയ ഡ്രൈവ് മുകളിൽ പറഞ്ഞ പോലെ തിരിച്ചേൽപ്പിച്ച് പുതിയ ഡ്രൈവ് സ്വന്തമാക്കാം. ഇതിനു പുതിയ ഡ്രൈവിന്റെ വിലയായി 500 രൂപ ചാർജ്ജ് ചെയ്യുന്നതാണ്.
ശ്രദ്ധിക്കുക: പുതിയ ഡ്രൈവ് ലഭിക്കുമ്പോൾ ഒറിജിനൽ ബിൽ തിരിച്ചു വാങ്ങാൻ മറക്കരുത്.

No comments:
Post a Comment